പ്രകൃതി

പ്രകൃതിയിൽ ഒട്ടനേകം ജീവികൾ വസിക്കുന്നു. അവർക്ക് അവരുടേതായ ചെറുതും വലുതുമായ പാർപ്പിടങ്ങൾ ഉണ്ട്. ഇവയിൽ നിന്നൊക്കെ വ്യത്യസ്തരാണ് മനുഷ്യർ. ചിന്തിക്കാനും തിരിച്ചറിയാനുള്ള ശേഷി മനുഷ്യർക്ക് ഉണ്ട്. എങ്കിൽ തന്നെ മനുഷ്യർ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അതിക്രൂരമായി പ്രകൃതിയെ ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഈയൊരു പ്രവണതയാണ് കണ്ടുവരുന്നത്. ദൈവത്തിന്റെ വരദാനമാണ് പ്രകൃതി. പ്രകൃതി നമുക്ക് എന്തെല്ലാം വസ്തുക്കളാണ് തരുന്നത് നമ്മൾ അത് മനസ്സിലാക്കാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇതിനെക്കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു വരും തലമുറയെങ്കിലും പ്രകൃതിയെ സംരക്ഷിക്കണം.

അഭിത
3 എ ഗവ. എൽ പി എസ് തലയിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം