പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/മീനൂട്ടിയുടെ അനുഭവങ്ങൾ

15:21, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14650 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മീനൂട്ടിയുടെ അനുഭവങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മീനൂട്ടിയുടെ അനുഭവങ്ങൾ

മീനൂട്ടി എപ്പോഴും അച്ഛന്റെ കൂടെ പറമ്പിലൊക്കെ ചുറ്റി നടക്കും. പല സംശയങ്ങളും അവൾ അച്ഛനോട് ചോദിക്കാറുണ്ട്. കൊറോണക്കാലം ഒരു ദിവസം അവളും അച്ഛനും ചേർന്ന് ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി. അവൾ ആ പച്ചക്കറി തോട്ടം പരിപാലിക്കാൻ തുടങ്ങി. കുറച്ചു ദിവസം കഴി‍ഞ്ഞപ്പോൾ ചെടികൾക്ക് ഇലകലൾ വരാൻ തുടങ്ങി. അവൾക്ക് വളരെയേറെ സന്തോഷമായി. പിന്നീടാണ് താൻ ഇതുവരെ കാണാത്ത കുറേ പക്ഷികളെ തോട്ടത്തിൽ അവൾ കണ്ടത്. ഓരോ ദിവസവും കാണുന്ന പക്ഷികളുടെ പേര് അവൾ അച്ഛനോട് ചോദിച്ചറിയുമായിരുന്നു. ഒരു നാൾ അവൾ കൗതുകത്തോടെ അച്ഛനോട് ചോദിച്ചു "അച്ഛാ എന്തുകൊണ്ടാണ് ഇത്രയുമധികം പക്ഷികളെ ദിവസവും കാണുന്നത് ?” അച്ഛൻ അവളെ അടുത്തേക്ക് വിളിച്ചു . "മോളെ ,ഇപ്പോൾ അന്തരീക്ഷമലിനീകരണവും ശബ്ദമലിനീകരണവും ഇല്ലല്ലോ....അതുകൊണ്ടാണ് നാട്ടിൻപുറങ്ങളിൽ പക്ഷികളെ കാണുന്നത്.” അച്ഛൻ പറഞ്ഞതു പോലെ അവൾ എന്നും പക്ഷികൾക്ക് പാത്രങ്ങളിൽ വെള്ളം വച്ചു കൊടുക്കും. ദിവസവും പക്ഷികളെ നിരീക്ഷിക്കാനും തുടങ്ങി. മീനൂട്ടി ഓർത്തു ഈ കൊറോണക്കാലത്ത് എല്ലാവരും ദുരിതം അനുഭവിക്കുമ്പോൾ ‍ഞങ്ങൾ കുട്ടികൾക്ക് സന്തോഷമാണ്. പ്രകൃതിയെ കൂടുതൽ അറിയാൻ സാധിച്ചതിലും കുടുംബാംഗങ്ങളെല്ലാം കൂടെ ഉള്ളതുകൊണ്ടും. ജാതിയും മതവും രാഷ്ട്രീയവും മറന്ന് എല്ലാവരും ഒത്ത് ചേർന്ന് സാമൂഹ്യസുരക്ഷയ്ക്കായി ഒരു മനസ്സായി പ്രവർത്തിക്കാൻ ഇത്തിരി പോന്ന വൈറസായ നിനക്ക് സാധിച്ചു. നന്ദി കൊറോണേ...നിന്നെ എനിക്ക് ഇഷ്ടമായി.

മേഘ്ന ആർ.പ്രമോദ്
4 പൂവത്തുർ ന്യു എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ