എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അക്ഷരവൃക്ഷം/തോൽപ്പിക്കാം കൊറോണയെ
തോൽപ്പിക്കാം കൊറോണയെ
........................................... നമ്മൾ എല്ലാവരും ഇപ്പോൾ വലിയ പ്രതിസന്ധിയിലാണല്ലോ. കൊറോണ വൈറസ് പരത്തുന്ന കോവിഡ് എന്ന രോഗം കൊടുങ്കാറ്റിന്റെ വേഗത്തിലാണ് ലോകം മുഴുവൻ പരക്കുന്നത്. ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നുമുണ്ടായ ഈ വൈറസ് ഇപ്പോൾ, യു . എസ്. എ., സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെ വലിയ പ്രതിസന്ധി യിലാക്കിയിരിക്കുകയാണ്.ഈ രാജ്യങ്ങളിൽ മരണനിരക്ക് അതിവേഗം ഉയർന്നു കൊണ്ടിരിക്കുന്നു.ഇന്ത്യയിലും ഈ രോഗബാധിതuരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ കേരളത്തിൽ ആയിരുന്നു എങ്കിലും രോഗവിമുക്തി നേടിയവരുടെ എണ്ണത്തിൽ ഇപ്പോൾ കേരളം മുൻപന്തിയിലാണ്. തുടക്കത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കൊറോണ രോഗബാധ തീരെ കുറവായിരുന്നു. പക്ഷെ ഇപ്പോൾ ആ രാജ്യങ്ങളിലും കൊറോണ പിടിമുറുക്കിയിരിക്കുന്നു. കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ്. അതിനു വേണ്ടിയാണ് നമ്മുടെ പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. നമ്മളെല്ലാവരും ലോക്ക് ഡൌൺ പാലിച്ചാൽ, നിപ വൈറസ്സിനെ തുരത്തിയതു പോലെ കൊറോണയെയും നമ്മുടെ രാജ്യത്തു നിന്നും തുടച്ചു നീക്കാൻ സാധിക്കും. രോഗബാധിതരെ പരിചരിക്കാനും, ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ജീവൻ പണയം വച്ചു കൊണ്ടാണ് രാത്രിയും പകലുമില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. പ്രളയത്തെ അതിജീവിച്ച നമുക്ക് ഈ മഹാമാരിയെയും ഒരുമിച്ചു തോല്പിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |