14:39, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= '''തിരിച്ചറിവ്''' <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
താനാരാണെന്നറിയാത്ത മർത്യനു തിരിച്ചറിവ് നൽകിയി കൊറോണ കേമൻ
പാമരനെന്നോ പണക്കാരനെന്നോ നോക്കാതെ എല്ലാവരേയും സ്നേഹിക്കുന്നു കൊറോണ
ഒന്നിനും സമയം ഇല്ലാത്ത മർത്യനു എല്ലാത്തിനും സമയം ഉണ്ടാക്കി തന്നു കൊറോണ
മണ്ണിനെ അറിയാത്ത മർത്യനു മണ്ണാണ് എല്ലാം എന്നറിവ് നൽകി കൊറോണ
വൃത്തിയും വെടിപ്പുമില്ലാത്ത മർത്യനു വൃത്തി പഠിപ്പിച്ചു കൊടുത്തു കൊറോണ
അന്നതിന്റെ വില അറിയാത്ത മർത്യനു വിശപ്പിന്റെ രുചി അറിയിച്ചൂ കൊറോണ
നഗ്ന നേത്രത്താൽ അറിയാത്ത വൈറസിന് മുന്നിൽ നീ വെറും കീടമെന്ന തിരിച്ചറിവ് നൽകി കൊറോണ
ഒരു നിമിഷം ഞാൻ ചിന്തിപൂ പോയി പ്രപഞ്ചത്തെ ശുദ്ധീകരിക്കാൻ വന്നതാണോ നീ കൊറോണ