കണ്ണില്ലാ മൂക്കില്ലാ വായില്ലാ ചെവിയില്ലാ എന്നാലും ഞാൻകയ്യിൽ കേറിപ്പറ്റും ഞാനാണ് ഈ വിപത്തിൻ വിത്ത് പള്ളിക്കൂടങ്ങളടച്ചു അമ്പലങ്ങളടച്ചു പള്ളികളടച്ചു റോഡുകളടച്ചു കടകളും മാളുകളുമടച്ചു എങ്ങും ആരേയും കാണുന്നില്ല എല്ലാരും വീട്ടിലിരിപ്പായി മാനും മയിലും മറ്റും പുറത്തിറങ്ങി ഹൊ എന്തൊരു കഷ്ടം നാളുകളേറെയായി വന്നിട്ട് ഇനിയും പോകാനൊരുക്കമില്ലെ ഇനിയെന്നൊടുങ്ങും ഈ മഹാമാരി ഞങ്ങൾക്ക് പുറത്തിറങ്ങാൻ കൊതിയേറെ പള്ളിക്കുടത്തിൽ പോകാനും ഒത്തു കൂടാനും തുള്ളിക്കളിച്ചീടാനും കൊതിയേറെയായി കൊതിയേറെയായി ഞങ്ങൾക്ക് കൊതിയേറെയായി
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത