നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/കൂട്ടുകാരും കളിസ്ഥലവും

13:22, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാരും കളിസ്ഥലവും

ഒരിടത്തൊരിടത്തു കുറെ കൂട്ടുകാർ ഉണ്ടായിരുന്നു. അവരെല്ലാവരും കൂടി എന്നും കളിക്കാനായി പുറത്തു പോകുമായിരുന്നു . അവർ കളിക്കുന്ന സ്ഥലം നല്ല വൃത്തിയുള്ളതായിരുന്നു .

അങ്ങനെയിരിക്കെ ഒരു ദിവസം അവർ കളിക്കാനായി പോയപ്പോൾ അവരുടെ കളിസ്ഥലമാകെ വൃത്തികേടായി കിടക്കുന്നു. അവിടുത്തെ ദുർഗന്ധം മൂലം അവർക്കു അവിടെ കളിയ്ക്കാൻ പറ്റാതായി. അവർക്കു അത് വല്ലാത്ത സങ്കടം ഉണ്ടാക്കി . അവർ വിഷമിച്ചു അവരുടെ വീടുകളിലേക്ക് പോയി. അവർ വിഷമിച്ചിരിക്കുന്നതു കണ്ട മാതാപിതാക്കൾ കാര്യമന്വേഷിച്ചു. അവർ അവരുടെ വിഷമം പറഞ്ഞു. ഇതുകേട്ട മാതാപിതാക്കൾ അവരോടു പറഞ്ഞു "നിങ്ങളുടെ കളിസ്ഥലം നിങ്ങൾ തന്നെ വൃത്തിയാക്കുന്നതിൽ ഒരു തെറ്റുമില്ല ". അങ്ങിനെ ആ കൂട്ടുകാർ അവരുടെ കളിസ്ഥലം തങ്ങളാൽ ആവുംവിധം വൃത്തിയാക്കി.

അതുമാത്രമല്ല, കളിസ്ഥലം വൃത്തികേടാക്കിയവരെ കണ്ടുപിടിക്കണമെന്നു ഉറപ്പിക്കുകയും ചെയ്തു. അങ്ങിനെ അവർ കാത്തിരുന്ന് വൃത്തികേടാക്കിയവരെ കണ്ടുപിടിച്ചു. കൂടാതെ അവരോടു പരിസര ശുചിത്വത്തെ കുറിച്ച് ഓർമപ്പെടുത്തി. അങ്ങിനെ അവരുടെ കളിസ്ഥലം വീണ്ടും വൃത്തിയുള്ളതായി മാറി.

ശ്വേത രഘു
II A നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ