വരവേൽക്കാം നാം വരവേൽക്കാം
അരുമ മരങ്ങളെ വരവേൽക്കാം
ഭൂമിയിൽ പച്ച കുട നിവർത്താഠ
ആടിയും പാടിയും രസിച്ചീടാം......
അരുതേ അരുതേ ചങ്ങാതികളെ
അരുമ മരങ്ങൾ മുറിക്കരുതേ......
കായും കനിയും ഞങ്ങൾക്കേക്കും
കനക മരങ്ങളെ മുറിക്കരുതേ.......
ഇന്നിതാ ഭൂമിതൻ മക്കളാം മനുഷ്യർ
ആ ജീവനെ വെട്ടി നശിപ്പിക്കുന്നു
ഭൂമിക്ക് വിനയായി മാറിടുമ്പോൾ
ഭൂമിതൻ സൗന്ദര്യം മങ്ങിടുന്നു
ഭൂമി നരകമായ് മാറിടുന്നു....