13:19, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവിക്കണം നമുക്ക് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്രതീക്ഷിതമായാണ് ഞങ്ങൾക്ക് വേനലവധി തുടങ്ങിയത്. ആദ്യമൊക്കെ വരാനുള്ള അവധി ദിവസങ്ങളെ- ക്കുറിച്ചോർത്ത് സന്തോഷിച്ചു. പിന്നെയാണ് ഈ ദിവസങ്ങൾ കരുതലിന്റേതാണെന്ന് മനസ്സിലാക്കിയത്.
ഭക്ഷണം കഴിക്കുമ്പോൾ മാത്രം കൈ
കഴുകിയിരുന്ന ഞാൻ ഇടയ്ക്കിടക്ക്
സോപ്പിട്ട് കൈ കഴുകാൻ തുടങ്ങി. ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് പഠിച്ചു ഓരോ ദിവസംചെല്ലുംതോറും
കൊറോണ വൈറസ് ചില്ലറക്കാരനല്ല
എന്ന് ഞാൻ മനസിലാക്കി. വലിയ ആഘോഷമാക്കാനിരുന്ന മാമന്റെ കല്യാണം ചടങ്ങിലൊതുക്കി. എല്ലാം
ഈ ഇത്തിരിക്കുഞ്ഞൻ വൈറസിനെ
തോൽപിക്കാൻ.. നമ്മൾ വീടുകളിൽ
കഴിയുമ്പോഴും നമുക്ക് വേണ്ടി പ്രയത്നിക്കുന്ന എല്ലാവർക്കും നന്ദി പറയുന്നു....