എ.യു.പി.എസ്.കുലുക്കല്ലൂർ/അക്ഷരവൃക്ഷം/ജനൽ കാഴ്ച്ചകൾ

13:06, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20464 (സംവാദം | സംഭാവനകൾ) (കഥ)
ജനൽ കാഴ്ച്ചകൾ

"കീപ്പ് ക്വയറ്റ് "...
ലീഡർ കൈകൊണ്ട് ഡെസ്ക്കിൽ അടിച്ചു. തല്ല് കൂടുന്ന രണ്ട് കുട്ടികൾ നിശബ്ദരായി .പതുങ്ങിയ ശബ്ദത്തിൽ ഞാൻ എന്റെ അടുത്തിരിക്കുന്ന കുട്ടിയോട് ചോദിച്ചു.
" ഇന്ന് മിസ്സ് ലീവാണോ..?" ഞാൻ തിരിഞ്ഞുനോക്കിയതും ആ ബ്ലാക്ക് ബോർഡിൽ എന്റെ പേര്.. !! കാൽമുട്ടുകൾ കിടു കിടാ വിറച്ചു. അപ്പുറത്തേ ക്ലാസ്സിൽ പോകുന്ന ജാൻസി മിസ്സിനോട് ലീഡർ എന്തോ രഹസ്യം പറഞ്ഞു .എന്റെ സ്ഥാനം ഡസ്ക്കിന്റെ മുകളിലായി .ഞാൻ വിഷമിച്ച് പുറത്തേക്ക് നോക്കിയിരുന്നു . അപ്പോഴാണ് അത് കണ്ടത്. തൊട്ടപ്പുറത്തെ ഗവൺമെന്റ് സ്കൂളിൽ കുട്ടികൾ മരച്ചുവട്ടിൽ ഇരുന്ന് പാട്ടു പാടുന്നു. ടീച്ചർ അവർക്ക് പാട്ടുപാടിക്കൊടുക്കുന്നു.
"ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ "... കുട്ടികൾ ഏറ്റു പാടി .
ഹൊ! ഇത് ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നെങ്കിൽ .... ഞാൻ കരുതി.. പെട്ടന്ന് എല്ലാവരും എഴുന്നേറ്റു പറഞ്ഞു .
"ഗുഡ്മോർണിങ് മിസ്സ്.."

ദേവനന്ദ സി.വി
7 A , എ യു പി എസ് കുലുക്കല്ലൂർ
ഷൊർണൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ