വിപത്താണിവൻ നാശം വിതയ്ക്കാൻ മനുജരെ നീചമായ് തൂക്കിലേറ്റാൻ ലോകമേ ഞങ്ങൾക്ക് ജീവൻ പകരൂ പ്രകൃതീ... നീയാണ് ഞങ്ങൾക്ക് നിത്യായുസ്സ് മനുഷ്യരാൽ നെയ്ത തിന്മകളെല്ലാം അനുഭവിപ്പത് നാംതന്നെ സോദരെ... മുൻകോപങ്ങൾ നിറഞ്ഞൊരാ ജീവനുകൾ നിഷ് ഫലം ശൂന്യ- മായ് തീർന്നിടും മനുഷ്യരെ കാർന്നു തിന്നുന്ന വിപത്താണിവൻതൻ ക്രൗൺ എന്ന കൊറോണ കൂട്ടമായ് വന്ന് ആക്രമണരാകുന്നു നാട്ടിലും വീട്ടിലും പുറത്തിറങ്ങാതെ സൂക്ഷിക്കുക കരുതലോടെ നാംതന്നെ സോദരെ പല പല രാജ്യങ്ങൾ താണ്ടിയെത്തുന്നവരിന്ന് ഐസൊലേഷനിലേക്ക് വഴുതി വീഴുന്നു ..ആരോരുമറിയാതെ പുറത്തോട്ടിറങ്ങിയാൽ ശൂന്യമായ് തീരും പോലീസ് ലാത്തികൾ നൂറെണ്ണം തെളിഞ്ഞു കാണും മെയ്യിൽ എരിയുന്ന തീയിലെ ചാരമായ് മർത്യർ ഏവരും കരയുന്നു ജ്വലിക്കുന്ന ഹൃദയങ്ങൾ കാണുവാൻ അവസാനം വിധി എറിയുന്നു നമ്മളെ ചിതയിലേക്ക്