എച്ച് എസ് പെങ്ങാമുക്ക്/അക്ഷരവൃക്ഷം/ കൊറോണ വില്ലനായപ്പോൾ

കൊറോണ വില്ലനായപ്പോൾ

ഭീതിയാണ് ഈ ലോകത്തെ കുറിച്ച് ഓർക്കുമ്പോൾ .... ആശങ്കയാണ് ഒരു വിദ്യാർത്ഥി എന്ന നിലയിൽ പഠനത്തെ കുറിച്ച് ഓർക്കുമ്പോൾ .....

പുതിയ സ്കൂളിലെ പുതിയ അധ്യയനവർഷം നല്ല രീതിയിൽ പൂർത്തിയാക്കാൻ പോലും സാധിച്ചില്ല. മൂന്ന് പരീക്ഷയിൽ ഒതുങ്ങിക്കൂടി ഈ വർഷം അവസാനിപ്പിച്ചു.

ആദ്യമൊക്കെ വളരെ അധികം സന്തോഷം തോന്നി . നീണ്ടു നിവർന്നു കിടക്കുന്ന അവധിക്കാലം .... അടിച്ചുപൊളിക്കണം, കൂട്ടുകാരുമൊത്ത് സൈക്കിൾ ചവിട്ടണം, ഫുട്ബോൾ കളിക്കണം എന്നൊക്കെ മനസ്സിൽ കരുതിയിരിക്കുമ്പോഴാണ് നമ്മൾ ലോക് ഡൗണിലാണ് എന്ന് പത്രത്തിൽ വായിച്ചത്. കൊറോണ എന്ന മഹാമാരി നമ്മുടെ ലോകത്തെ വിഴുങ്ങുവാൻ പോവുകയാണ് എന്ന വാർത്ത വളരെ ഭീതിയോടെ ഞാൻ മനസ്സിലാക്കി. ചൈനയിൽ നിന്നും ഉടലെടുത്ത ഈ വൈറസ് ലോകത്തെ മുഴുവൻ കൈപ്പിടിയിൽ ആക്കിയിരിക്കുന്നു.

കേരളത്തിൽ ആദ്യമായി കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് തൃശ്ശൂർ ജില്ലയിലാണ്. എൻറെ ജില്ല . എന്തിനും നമ്മുടെ ജില്ല മുൻപന്തിയിൽ എത്തുമ്പോൾ സന്തോഷിക്കാറുണ്ടെങ്കിലും ഈ വാർത്ത പേടിപ്പെടുത്തുന്നതായിരുന്നു.

വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല എന്ന തീരുമാനം നമ്മുടെ ഭരണകൂടം നിലവിൽ കൊണ്ടുവന്നു. കേരളം പൂർണമായും അത് സ്വീകരിക്കാൻ തയ്യാറായി. അതിനാൽ തന്നെ കേരളം 90% ഈ വൈറസിൽ നിന്ന് മുക്തി നേടി.

ഈ മാരകമായ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആരോഗ്യപ്രവർത്തകരും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും പറയുന്നത് നമുക്ക് അക്ഷരംപ്രതി അനുസരിക്കാം.

ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാം , പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കാം , പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം , കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകാം ,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കർച്ചീഫ് ഉപയോഗിച്ച് വായ അടച്ചു പിടിക്കാം , കൈകൾകൊണ്ട് മുഖത്തും കണ്ണിലും മൂക്കിലും സ്പർശിക്കാതിരിക്കാം .....

മറ്റ് സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും രോഗികളും മരണനിരക്കും കൂടുമ്പോൾ നമ്മുടെ കേരളത്തിൽ രോഗികൾ കുറവും മരണം കുറവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മഹാമാരി നമ്മുടെ നാട്ടിലും വന്നതുകൊണ്ട് ഈസ്റ്ററും വിഷുവും പൂരങ്ങളും ഒന്നും കൊണ്ടാടുവാൻ കഴിഞ്ഞില്ല . ഈ ജില്ലയിൽ നിന്ന് മറ്റു ജില്ലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കിയതിനാൽ മാമൻറെ വീട്ടിലേക്കുള്ള യാത്രയും നടന്നില്ല .

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ വലിയ പിഴയാണ്. ബൈക്കിലും കാറിലും യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണത്തിനും നിയന്ത്രണങ്ങളുണ്ട്. ഇതെല്ലാം നമുക്ക് പാലിക്കാം .... ഈ വൈറസിനെ ഇല്ലാതാക്കാൻ ഉള്ള മരുന്ന് കണ്ടു പിടിക്കാൻ നമ്മുടെ ശാസ്ത്രജ്ഞന്മാർക്ക് എത്രയും പെട്ടെന്ന് കഴിയട്ടേ എന്ന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം .....

അതുൽ കൃഷ്ണ എ യു
5A ഹൈസ്കൂൾ പെങ്ങാമുക്ക്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം