ഗവ. എൽ പി സ്കൂൾ, കണ്ണനാംകുഴി/അക്ഷരവൃക്ഷം/വികൃതിമാറി

12:25, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt lps kannanakuzhy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വികൃതിമാറി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വികൃതിമാറി


    ഒരിടത്തൊരിടത്തു ഒരു സുന്ദരിയായ വെളുമ്പി പൂച്ച ഉണ്ടായിരുന്നു. അവളുടെ പേരാണ് ചക്കിപ്പൂച്ച. ചക്കിപ്പൂച്ച മഹാ വികൃതിയാണ്. നേരം വെളുക്കാൻ നോക്കിയിരിക്കും. നേരം വെളുത്താലോ? വീട്ടിൽ നിന്ന് ഇറങ്ങി നടക്കും. അങ്ങനെ ഒരു ദിവസം ചക്കിപ്പൂച്ച നടക്കാനിറങ്ങി. നടന്നു നടന്നു ഒരു കാട്ടിലെത്തി. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. ഗർ..ഗർ... അതൊരു കടുവയായിരുന്നു. ചക്കിപ്പൂച്ച ജീവനും കൊണ്ട് തിരിഞ്ഞോടി. അപ്പോൾ ഒരു കല്ലിൽ തട്ടി ഒരു കറുത്ത പെയിന്റ് ബക്കറ്റിൽ വീണു. അവൾ ബക്കറ്റിൽ നിന്ന് എഴുന്നേറ്റു ദേഹത്തേക്ക് നോക്കി. ദേഹമാകെ കറുത്ത് പോയിരിക്കുന്നു. അവളൊരു കറുമ്പി പൂച്ചയായി മാറി. അങ്ങനെ അവൾക്ക് അവളുടെ വികൃതികളൊക്കെ മനസ്സിലായി. പിന്നീട്, അവൾ വികൃതികളൊക്കെ മാറി നല്ല പൂച്ചയായി മാറി.

 

കൗശിക്ക്
1 എ ഗവ എൽ പി എസ് കണ്ണനാകുഴി
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ