കൂരിരുട്ടിനെ കീറിമുറിക്കുന്ന വാൾതലപ്പാകുന്നു നിലാവ് അന്ധകാരം നശിപ്പിച്ച് വെളിച്ചമേകുന്നുവെന്നും സദാ ഇരുളിൽ തിളക്കമില്ലാപാത്രങ്ങൾ നിലാവിൽ തിളക്കം ചൊരിഞ്ഞിടുന്നു. തന്നുള്ളിലുള്ളതെന്തന്നറിയുക നിലവിനാൽ വെട്ടിതിളക്കുകയെന്നും ലോകമാതാവിനെന്നും നിലാവിനാൽ നന്മകൾ മാത്രം ചെയ്യാൻ കഴിവൂ. നന്മകൾ പരത്തുക ഹൃത്തിൽ തിന്മകളെയറിഞ്ഞു വെടിഞ്ഞീടുക അറിവിന്റെയന്ധകാരം മുറിക്കാൻ അറിവിൻ നിലാവിന്ന് തിരികൊളുത്തൂ. അറിവെന്ന ലോകം ലഭിച്ചീടുകിൽ നിലാവിൽ കുളിച്ചൂ തലതോർത്തിടാം മനസ്സിലെ ഇരുളിനെ മാറ്റീടുവാൻ ദേവനിൽ മനമർപ്പിക്ക കാര്യമില്ല നിലാവെന്താണെന്നറിയുക നിലാവിൽ നീന്തി നീരാടുക നിലാവിനാൽ മുല്ലകൾ വരിയുന്ന പോലെ മർത്യന്നു ധർമ്മങ്ങൾ വിരിയിക്കുക. തൂവെള്ള പുഷ്പങ്ങൾ നൽകുന്ന മധുരമാം ഗന്ധത്തിൽ പങ്കുചേരാം നിലാവിനാൽ പാരിന്നു മുൻപാകെ തൂവെളിച്ചമാകാനുതകിൽ നാം തന്നെയാകുന്നുവെന്നും പൂർണ്ണചന്ദ്രന്റെ തേൻനിലാവ്.