12:06, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഗർവിഷ്ഠനായ തേനീച്ച <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലത്തെ ചായ കഴിഞ്ഞ് ടി വി
കണ്ടിരിക്കുമ്പോൾ അച്ഛൻ
ഉറക്കം തൂങ്ങാറുണ്ടെന്നും.....
അപ്പോൾ അമ്മ വിളിച്ചുണർത്തി
ചുടുചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞ് രണ്ടുപേരും
ഒന്നു മയങ്ങുമെന്നും....
പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
വൈകുന്നേരം മുറ്റത്തെ മാവിൻ തണൽ
കോലായിലെ കസേര യോട് കുശലം
പറയാൻ വരുമെന്നും....
അഞ്ചുമണിയോടെ വെയിൽ
ഊണുമേശപ്പുറത്തു വിരി
യിടുമെന്നും
ഇന്നലെ വന്ന കൊറോണയാണ് കാട്ടിത്തന്നത്....