ജി.എൽ.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/കാക്കമ്മയും കുഞ്ഞുങ്ങളും
കാക്കമ്മയും കുഞ്ഞുങ്ങളും
ഒരിടത്ത് ഒരു ഗ്രാമത്തിൽ ഒരു കർഷകനും കുടുംബവും താമസിച്ചിരുന്നു. അവരുടെ വീടിൻ്റെ മുറ്റത്ത് ഒരു വലിയ മാവുണ്ടായിരുന്നു. ആ മാവിലായിരുന്നു കറുമ്പി കാക്കയും മൂന്ന് കുഞ്ഞു ങ്ങളും താമസിച്ചിരുന്നത്. എല്ലാ ദിവസവും കാക്കമ്മ തൻ്റെ കുഞ്ഞുങ്ങളെ തനി ച്ചാക്കി തീറ്റത്തേടി പോകു മായിരുന്നു .പതിവുപ്പോലെ അന്നും കറുമ്പി കാക്കമ്മ കു ഞ്ഞുങ്ങളെ തനിച്ചാക്കി തീറ്റ തേടി പോയി. എന്നാൽ തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച് കാക്കമ്മയെ വളരെ യധികം ദുഃഖത്തിലാക്കി. തൻ്റെ കൂടുണ്ടായിരുന്ന മാവും കൂടും കുഞ്ഞുങ്ങളേയും കാ ണാനില്ല. കാക്കമ്മ താഴേക്ക് നോക്കിയപ്പോൾ കണ്ടത് ആ മരം മരം വെട്ടുകാർ വന്ന് മുറി ച്ചു മാറ്റിയതാണ്.ഇതു കണ്ട കാക്കമ്മ ഉറക്കെ കരയാൻ തുടങ്ങി. ഇതു കേട്ട കർഷക ൻ കാക്ക കുഞ്ഞുങ്ങളെ കാക്കമ്മയ്ക്ക് നൽകി.കാക്ക മ്മയും കുഞ്ഞുങ്ങളും സന്തോ ഷത്തോടെ അവിടെ നിന്നും പറന്നു പോയി
|