രോഗശയ്യയിൽ കണ്ണീർ പൊഴിച്ചിടും
രോഗിതൻ അശ്രു തുടച്ചു നീക്കീടുവാൻ,
ഭൂമിതൻ കാവലാളായൊരു നരപതി
നരനായി ,നൽകിയ കുമുദം ,അവർ
അങ്കക്കളത്തിലെ രുധിര പുഴയിൽ
ആസന്ന മരണനായി നിൽക്കുന്ന വീരന്റെ
പ്രാണനെ കാക്കുവാൻ തത്രപ്പെടുമ്പൊഴും
ധീരന്നൊരാശ്വാസ നാളമാകാനായി
പുഞ്ചിരിതൂകുന്ന മാലാഖമാർ
പിഞ്ചുമക്കൾക്കവർ മാതാപിതാക്കളായി,
അഗതികൾക്കാശ്രയമേകുന്ന നന്മയായി,
അശരണരായ വയോജനങ്ങൾക്കവർ
താങ്ങായി ,തണലായി ,അരുമ മക്കളായി.
പണ്ടൊരു മാലാഖയവതരിച്ചു ,ഭൂമിയിൽ
സേവനത്തിൻ വൻ വൃക്ഷമായി തീർന്നു
സ്നേഹമാം തംബുരുവിൽ ഈണം വിരിയിച്ചു
' ഫ്ലോറൻസ് നൈറ്റിംഗേൽ' എന്നപേരിൽ
പിന്നെയുമെത്രയോ തലമുറകളോടിക്കട- ന്നുപോയി
എത്രയോ മാറാവ്യാധികൾ വന്നുപോയി
സേവനത്തിൻ മഹാസന്ദേശ മോതിയി-
ട്ടെത്രയോ മാലാഖമാരും കടന്നു പോയി
നിപ്പയെ തുരത്തുവാൻ പ്രാണൻ ത്യജിച്ചൊരാ
ലിനിയും അതിലൊരു കണ്ണിയല്ലോ
അസ്ഥി തുളക്കും കഠിനമാം മഞ്ഞിലും
ഘോരഘോരമാം ആരണ്യത്തിലും
കത്തിക്കരിഞ്ഞുപോം മീനമാസത്തിലും
തന്റെ സ്വപ്നങ്ങളെ ത്യജിച്ചുകൊണ്ടീ
നാടിനു വേണ്ടി കാവലായി നിൽക്കുന്നു
സൈനികർ