ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/ദയാലുവായ കുട്ടി

11:37, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42621 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ദയാലുവായ കുട്ടി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദയാലുവായ കുട്ടി

ഗ്രാമത്തിൽ നല്ലതുപോലെ മഴ ലഭിച്ച ഒരു മഴക്കാലമായിരുന്നു അത്.പുഴയിൽ വെള്ളം നിറഞ്ഞു.ഗ്രാമമെങ്ങും പുല്ല് വളർന്നു നിന്നു.ഗ്രാമ വാസികൾ സന്തുഷ്ടരായി.ദൈവങ്ങൾക്ക് വഴിപാടുകൾ നടത്തി.അവർ മഴക്കാലം നന്നായി ആഘോഷിച്ചു.എന്നാൽ ഒരുകൂട്ടം ഉറുമ്പുകൾ ആകെ കഷ്ടത്തിലായി.കനത്ത മഴമൂലം ഉറുമ്പിൻകൂട് മുങ്ങാറായി.ജീവൻ തന്നെ അപകടത്തിലായി.കൂട് ഉപേക്ഷിച്ച് ഉണങ്ങിയ ഏതെങ്കിലും സ്ഥലം അന്വേഷിച്ച് പോകേണ്ടതായി വന്നു.അവർ യാത്ര തുടങ്ങി.കഷ്ടം അവർ പുഴയുടെ തീരത്ത് കുടുങ്ങിപ്പോയി.പുഴ കരകവിഞ്ഞൊഴുകുകയായിരുന്നു.മറുകരകടക്കാനാകാതെ അവർ കുഴങ്ങി.രാമു കുറെനേരമായി ഉറുമ്പിൻ കൂട്ടങ്ങളെ നോക്കി നിൽക്കുകയായിരുന്നു.അവർ പുതിയ പാർപ്പിടം അന്വേഷിച്ച് പോവുകയാണെന്ന് അവന് മനസിലായി.അവൻ കുറെയധികം ഇലകൾ ചേർത്ത് നീണ്ട ഒരു ചങ്ങാടം ഉണ്ടാക്കി.പുഴയുടെ അക്കരെ ഇക്കരെ എത്തും വിധം അത് ഇട്ടു.ഒരു പാലം പോലെ അത്ഇരുകരകളെയും ബന്ധിപ്പിച്ച് കിടന്നു.അവൻ ഉറുമ്പുകളെ പാലം കടക്കാൻ സഹായിച്ചു.പാലം കടന്ന ഉറുമ്പുകൾ സന്തോഷത്തോടെ പുതിയ താമസസ്ഥലം അന്വേഷിച്ച് യാത്രയായി.

അക്ഷയ എ പി
3 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ