11:17, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19422(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവരാശിതൻ ഓർമയിൽ ഇന്നോളം
കേട്ടില്ല അവിടേയും മാരി ഒന്നിതുപോലെ
ഓടിത്തിമർത്ത് ചാടി നടന്നവർ
വീട്ടിൽ ഇരുന്നു പേടിയോടെ
മാനവരാശിതൻ..... പേടിയോടെ
ദേശവും രാജ്യവും കടലും കടന്ന്
കത്തിപടർന്നു വിണ്ണിലാകെ
ജാതിയും മതവും വർണ്ണവും നോക്കാതെ
പകുത്തു നൽകി പാരിലാകെ
മേനിനടിച്ചു നടന്നു നാം ഭൂമിയിൽ
കൂട്ടിൽ അടച്ചു നാം പക്ഷി മൃഗങ്ങളെ
പ്രകൃതിതൻ നീതി നടപ്പാക്കിയപ്പോൾ
കൂട്ടിൽ അകപ്പെട്ടു മനുഷ്യ വർഗ്ഗം
വ്യക്തിതൻ വൃത്തിയും ശുദ്ധിയും മാത്രമേ
പോംവഴി മാരി മാറിടുവാൻ
മാരിതൻ മാറാപ്പ് മാറിടുവോളം
വീട്ടിൽ ഇരിക്കാം കളിക്കാം പഠിക്കാം മാനവരാശിതൻ .......പേടിയോടെ