സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/മുന്നേറാ൦ കരുതലോടെ(കവിത)

മുന്നേറാ൦ കരുതലോടെ

വികസിതമാ൦ നഗരങ്ങൾ കുതിക്കുന്നു ശാസ്ത്ര ലോകം...
തെറ്റിച്ചു നാം പ്രകൃതിയുടെ താളങ്ങൾ....
മുന്നേറി നാം പണത്തിനായി..
എവിടെയോ മർത്യാ പിഴച്ചുവോ നിൻ കണക്കുകൾ??
വുഹാനിൽ ജന്മമെടുത്ത വൈറസ്...
പകച്ചു പോയി ഭൂഖണ്ഡമെല്ലാ൦..
വിറച്ചു പോയി ആഗോള ശക്തികൾ..
പിടയുന്നു ഓടയിൽ ജീവനുകൾ ശ്വാസത്തിനായി മത്സര൦..
കിനാവുകൾ പേറി പോയവർ കൊതിക്കുന്നു
സ്വന്തം നാടിനായി.. മാറുന്നു എൻ മലയാളനാട്
വൻ മാതൃകയായി..
പിടിച്ചു നിർത്തി നാം കൊവിഡിനെ.. ഒന്നായിരുന്ന രാഷ്ട്രങ്ങളെല്ലാ൦ പോരാടുന്നു തമ്മിൽ മരുന്നിനായി.. ഓർക്കുക മർത്യാ മരണം വരും കുടിലിലു൦ കൊട്ടാരത്തിലു൦ ഒരുപോലെ..
എത്തി നോക്കാ൦ പ്രകൃതിയിലേക്ക്..
മാഞ്ഞുപോയ മലനിരകളെല്ലാ൦ എത്തിനോക്കുന്നു പുകപടല൦ മാറുമ്പോൾ..
പൂക്കൾക്ക് ശോഭ കൂടിയോ?? കുളിച്ചു വരു൦ കന്യകപോൽ എൻ പ്രകൃതി..
അഭിനന്ദിക്കുന്നു രാഷ്ട്രങ്ങളെല്ലാ൦ എൻ രാജ്യത്തിനെ..
തെളിക്കുന്നു ഭാരതാ൦ബ തൻ പതാക അവരുടെ മലനിരകളിൽ..
ജീവനോടൊപ്പ൦ ജീവിതവും എന്ന വാക്യവുമായി മുന്നേറാ൦..
ഓർക്കുക നാം ആരോഗ്യ പ്രവർത്തകരെ..
കൊതിക്കുന്നില്ലേ അവരു൦ സ്വന്തം വീട്ടിലേക്കായി.. സ്വയം ബലിയായി തീരുന്നു അവർ നമുക്കായി.. വിദേശിയോ പരദേശിയോ ഹിന്ദുവെന്നോ മുസൽമാനെന്നോ നോക്കാതെ സംരക്ഷിക്കുന്നു നാം ജീവനുകളെ ... മക്കളെ , പഠിപ്പിച്ചില്ലേ കൊവിഡ് നമ്മെ വലിയ പാഠ൦...

Sania Mariam Saji
10 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത