ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഒരു ഗ്രാമത്തിൽ ശുചീകരണ വാരം ഉദ്ഘാടനം ചെയ്യാൻ ഒരു മന്ത്രിയെ വിളിച്ചു. മന്ത്രി തലേന്നു രാത്രി തന്നെ ഗ്രാമത്തിലെത്തി. ഉദ്ഘാടന ദിവസം രാവിലെ മന്ത്രിയെ കാണാനെത്തിയവർ അദ്ദേഹത്തെ അവിടെയെങ്ങും കണ്ടില്ല. അന്വേഷിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിലെ തെരുവുകൾ ചൂലുകൊണ്ട് അടിച്ചു വാരി വൃത്തിയാക്കുന്നതാണ് കണ്ടത്. ഇതു കണ്ട ഗ്രാമീണർ ഓരോരുത്തരായി അദ്ദേഹത്തെ സഹായിക്കാൻ ഒപ്പം കൂടി. അതൊരു ഗ്രാമോത്സവം പോലെയായി .അങ്ങനെ ഉദ്ഘാടന സമയമായപ്പോഴേക്കും ഗ്രാമം മുഴുവൻ വൃത്തിയായി . പ്രസംഗമല്ല പ്രവർത്തിയാണ് പ്രധാനം. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നതിനേക്കാൾ പ്രവർത്തിച്ചു കാണിക്കുമ്പോഴാണ് ജനങ്ങൾക്ക് എളുപ്പം ഉൾക്കൊള്ളാൻ സാധിക്കുക.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |