മഹാമാരിയായ് വന്നു നീ ധരണിയിൽ ചലനമറ്റു പോയ് ലോകത്തിൻ വേഗതയും കീഴടക്കാം കോവിഡ് - 19- യെ മറികടക്കാം മഹാ മാരിയെ: ഭയമല്ല കുഞ്ഞേ ജാഗ്രതയാണ് നമ്മുക്കു വേണ്ടത് സാമൂഹിക അകലം പാലിച്ച് കോവിഡിനെ നേരിടാം അതിജീവിക്കാം നമ്മുക്കീ മഹാമാരിയെ അതിജീവിക്കാം നമ്മുക്കീ വൈറസിനെ ആരോഗ്യ പ്രവർത്തകർ, നിയമപാലകർ നമ്മുക്കായ് - വിശ്രമമില്ലാതെ വിയർക്കുമ്പോൾ അനുസരിക്കു അവരെ നാം വീട്ടിലിരിക്കു സുരക്ഷിതരായ് മാസ്ക്കു ധരിക്കണം കൈകൾ കഴുകേണം ഈ വൈറസിനെ മറികടക്കാൻ വീട്ടിലിരിക്കണം നിയമം പാലിക്കണം ഈ വൈറസിനെ അതിജീവിക്കാൻ