സപ്തസാഗരങ്ങൾക്കപ്പുറമുള്ളൊരു രാജ്യത്തിൽ അന്നൊരു ശിശിരകാലത്തിൽ അന്ത്യത്തിൽ ഉയിർകൊണ്ടു ഒരു മഹാമാരി. കാലചക്രഗതിതൻ വലയത്തിൽ മാനവരാശിതൻ രക്തവും മാംസവും കാർന്നുതിന്നു ആ മഹാമാരി. ആ മാരിതൻ പ്രകമ്പനത്തിൽ വിറങ്ങലിച്ചുനിന്നു ത്രിലോകം ആയിരം ജീവനെ അപഹരിച്ചാമാരി കാട്ടുതീയായ് പടർന്നീടവേ ഭയചകിതരായ് പാലായനം ചെയ്തില്ലാ മാനവർ മാനവർക്കില്ലാ തോറ്റോടിയ ചരിത്രം. അന്നും..........................................ഇന്നും കലിതൻ വിളയാട്ടത്തെ പോർത്തുനിന്നിരുന്നു അന്നും..........................................ഇന്നും ഒരു തൂലിഴയിലെ മുത്തുകൾപോൽ മനസ്സാൽ കോർത്തീടവേ............ സർവ്വസ്വവും ത്വജിച്ചീ മനുഷ്യഹാനിയെ തുടച്ചുനീക്കിടും നമ്മൾ എന്നിരിക്കിലും ഒരുവൻ തൻ അശ്രദ്ധയാൽ പൊലിയാം ആയിരം ജീവനുകൾ രക്തവർണ്ണിതമാം ഈ പോർക്കളത്തിൽ ആധുരസേവകർതൻ അവിശ്രാന്തദിനങ്ങളെ വിസ്മരിച്ചുകൂടാ ഒരിക്കിലും.................. നിറപ്പകിട്ടാർന്നൊരു പുലരിക്കായ് സ്വയം വിരഹവേദനയേറ്റുവാങ്ങീടവേ........... മർത്വരാശിതൻ ശ്രമങ്ങൾ................ ഫലം കണ്ടിടും തീർച്ച..........