സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/നിളയോളങ്ങൾ

21:29, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നിളയോളങ്ങൾ | color= 3 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിളയോളങ്ങൾ

നിളാ പുളിനങ്ങളിൽ
അർക്കനസ്തമിക്കും നേരം-
കഥാതന്തു ചിക്കിചികഞ്ഞന്നാ-
നിമ്നോന്ന സൈകതഭൂവിൽ ഞാ-
ലസഗമനം നടത്തവേ-
കുഞ്ഞോളങ്ങളാൽ കുളിരു ചുറ-
ഞ്ഞിട്ടൊരോമന താരാട്ടുമൂളിയില്ലേ ?
അന്നു നിൻ മിഴിനീർ ജലത്തിലെൻ
പാണികൾ താഴവേ, അറിയാ-
ത്തൊരനുഭൂതി, രോമാഞ്ചമെൻ-
മേനി കോരിത്തരിച്ചതു മണുനിന്നോ-
ഇക്കൈകളാലെന്നെ വാരിപുണർന്നതു-
മറിയാതെയെൻ പയോധരമമൃതുചുരത്തി-
യതുമെല്ലാം ഓർമ്മകൾ ഓർമ്മകൾ മാത്രം !


ഒമ്പത് ബി

അക്ഷയ ചന്ദ്രൻ
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത