എൽ.എം.എസ്.എൽ.പി.എസ് കുട്ടനിന്നതിൽ/അക്ഷരവൃക്ഷം/പഠിപ്പിച്ചപാഠം

20:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പഠിപ്പിച്ചപാഠം

             
അതിജീവനത്തിന്റെ പുതിയ പാഠമേകി
ലോകം കണ്ടൊരു മഹാവ്യാധി
കൊറോണ വൈറസ്സെന്ന് പേർ
ലോകം വിളിച്ചു കോവിഡ് 19 എന്ന്.
      മനുഷ്യനെ മനുഷ്യൻ ഭയക്കുന്ന കാഴ്ച
       അടുത്തിരിക്കാനോ അടുപ്പമാകാനോ ,
       പറ്റാതെ കാലം പഠിപ്പിച്ച വലിയ പാഠം
       വീടിന്റെ രുചിയറിഞ്ഞ കാലം.
ജാതിയില്ല മതമില്ല രാഷ്ട്രമില്ല
നിറവുമില്ലയീ മഹാവ്യാധിയ്ക്ക്,
പ്രതിരോധിക്കാനോ മനുഷ്യനത്ര പോര
വൻ പക കൊണ്ടെന്തു കാര്യം
വൻ പണം കൊണ്ടെന്തു കാര്യം .
         ജാഗ്രത തന്നെ വേണം നമുക്ക്
          മനുഷ്യൻ മനുഷ്യനെ അറിഞ്ഞിടേണം
          ദൈവത്തെയും അറിഞ്ഞിടേണം
        ഇനിയുള്ള കാലമെങ്കിലും നാം
        സ്നേഹമന്ത്രം ജപിച്ചിടേണം.
          

സ്വർഗ്ഗ എസ്സ് സനൽ
4A എൽ എം എസ്സ് എൽ പി എസ്സ് കുട്ടനിന്നതിൽ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത