എടത്തുംകര എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

19:57, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ചൈനയിൽ നിന്നും
 മാരകമായൊരു
രോഗം വന്നതറിഞ്ഞില്ലേ
കൊറോണ എന്നൊരു മഹാ വൈറ സെത്തി
മരണം നീളെ വിതയ്ക്കുന്നു
ചങ്ങാതികളെ നിങ്ങളാരും
പുറത്തിറങ്ങി നടക്കരുതേ
കളിയും ചിരിയും എല്ലാം
നിങ്ങളുടെ വീട്ടിൽ തന്നെ ആയ്ക്കോളൂ
പലപ്രാവശ്യം സോപ്പ് കൂട്ടി
കൈകൾ നന്നായ് കഴുകേണം
വീടും പരിസരവും
വൃത്തിയാക്കാൻ നോക്കേണം
അന്യൻ വന്നാൽ നിങ്ങളാരും അടുത്ത് നിൽക്കാൻ നോക്കരുതേ
ഇത്തിരി അകലം പാലിക്കേണം
മാസ്ക്കും കെട്ടി പോകേണം
ദിനരാത്രങ്ങൾ കഴിയുന്തോറും ഭീതി പടർത്തും വാർത്തകൾ
കേട്ട് ഞെട്ടിവിറയ്ക്കുന്നു നാം
പൊരുതി നിൽക്കാൻ കഴിയാതെ മുട്ടുമടക്കി വൻ രാഷ്ട്രങ്ങൾ
ജാതി മതാതികൾ
ഇല്ലാതെ ഒറ്റക്കെട്ടായ് നിന്നൂ നമ്മൾ ഭാരത മക്കൾ
രാജ്യം മുഴുവൻ അടച്ചു പൂട്ടി ഒത്തൊരുമിച്ചു ഭരണാധികാരികളും
കൊറോണ എന്നൊരു കൊലയാളിയെ നാട്ടിൽ നിന്നും ഓടിക്കാനായ്
ഒന്നായ് ചേരാം കൂട്ടുകാരെ
ഒന്നിച്ചൊന്നായ് ചങ്ങല പൊട്ടിക്കാം
 

ശിവ സംഗീത്
IV A എടത്തുംകര എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത