പട്ടുവം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയോ അതെന്താ

16:59, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയോ അതെന്താ

പതിവുപോലെ രാവിലെ എഴുന്നേറ്റ് അവൾ വീടിന്റെ മുറ്റത്തേക്കിറ‍‍‍ങ്ങി. മോളേ ആയിഷാ, നിന്നോട് എത്ര തവണ പറഞ്ഞു വീടിനു പുറത്തിറങ്ങരുതെന്ന്.ഉമ്മ പിറുപിറുത്തു.

ഉമ്മാ...എന്താ പുറത്തിറങ്ങിയാല്.
അത് മോളേ നീ ഈ പത്രം നോക്കിയേ...ഈ ഫോട്ടോ കണ്ടോ.ഇതാണ് കൊറോണ. നമ്മൾ പുറത്തിറങ്ങിയാല് ഈ കൊറോണ വന്നു നമ്മളെ കൊല്ലും.

കൊറോണയോ അതെന്താ?അവൾ കൗതുകത്തോടെ ചോദിച്ചു. കൊറോണ ഒരു വൈറസാണ്.അത് ശരീരത്തിനുള്ളിൽ കടന്നാൽ പനിയും തൊണ്ടവേദനയും ഒക്കെ വരും. വന്നാൽ ആശുപത്രിയിൽ പോകണം.ആശുപത്രിയിൽ പോയാലോ ആരെയും കാണാൻ അനുവദിക്കാതെ അവിടെ കിടത്തും.

അയ്യോ! ഇനി ഞാൻ പുറത്തിറങ്ങില്ല. അവൾ പറഞ്ഞു.

കൊറോണ വരാതിരിക്കാൻ കൈകൾ നന്നായി സോപ്പിട്ട് കഴുകണം ശുചിത്വം പാലിക്കണം.മോൾക്ക് മനസ്സിലായോ. ആ ഉമ്മാ ഞാൻ കൈകൾ നന്നായി കഴുകും. ആ എന്റെ മോൾ നല്ല കുട്ടിയാണെന്നറിയാം. ഉമ്മ ആയിഷയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.

ആയിഷ ഫറൂഖ്
1 പട്ടുവം എൽ പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ