ജി.എൽ.പി.എസ് തുയ്യം/അക്ഷരവൃക്ഷം/കോവിഡ് -19
കോവിഡ് -19
ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ് എന്ന മഹാവിപത്തിന്റെ ഭീഷണിയിലാണ് .കഴിഞ്ഞ ഡിസംബർ മാസത്തിന്റെ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനുള്ളിൽ ലോകരാജ്യങ്ങളിലേക്കു മുഴുവൻ വ്യാപിച്ചിരിക്കുന്നു. ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കവിഞ്ഞിരിക്കുന്നു .ഇതിൽ രണ്ടര ലക്ഷത്തോളം ആളുകൾ മരിച്ചു കഴിഞ്ഞു അമേരിക്കയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചിട്ടുള്ളത് .ഇറ്റലി ,ഫ്രാൻസ് ,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും മരണസംഖ്യ ഒട്ടും കുറവല്ല . കോവിഡ് -19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു .ഇന്ത്യയിൽ ആകെ മരണം 1000 കടന്നിരിക്കുന്നു .കേരളത്തിൽ മൂന്ന് മരണങ്ങൾ ആണ് സംഭവിച്ചത് .രോഗപ്രതിരോധത്തിന്റെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും നമ്മുടെ നാടായ കേരളം ഏറ്റവും മുന്നിട്ടു നിൽക്കുന്നു . രോഗത്തെ ക്കുറിച്ച് സൂചനകൾ ലഭിച്ചയുടൻ തന്നെ നമ്മുടെ ആരോഗ്യവകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു .നമ്മുടെ നാട്ടിൽ രോഗം വരാതിരിക്കാനും ,വ്യാപിക്കുന്നത് തടയാനും വേണ്ടി ആരോഗ്യവകുപ്പും പോലീസ് വകുപ്പും അതീവ ജാഗ്രതയാണ് പുലർത്തുന്നത് .ഒരു ജീവന്മരണ പോരാട്ടം തന്നെയാണ് അവർ നടത്തുന്നത് .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |