ഗവ. എൽ പി സ്കൂൾ, അറന്നൂറ്റിമംഗലം/അക്ഷരവൃക്ഷംകൊറോണ/കൊറോണ

15:46, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsarannoottimangalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ മാരി വന്നിട്ടല്ലൊ
മാലോകർ ഒക്കെയും വീട്ടിൽത്തന്നെ
എന്തെന്നറിയില്ല കുഞ്ഞുകീടം
മൊത്തത്തിൽ നമ്മെ കീഴ്‌പ്പെടുത്തി .
ബസ്സില്ല കാറില്ല കടകളില്ല
അപകടങ്ങളാണേൽ ഒട്ടുമില്ല
മാലോകർ ഒക്കെയും സ്നേഹത്തിലാ
കുറ്റം പറയൽ ഒട്ടുമില്ല .
നല്ലൊരു കൂട്ടിനായ് മാസ്ക് മാത്രം
കൈകളും എപ്പോഴും കഴുകീടണം
നമുക്ക് നമ്മളെ സംരക്ഷിച്ചാൽ
നാടിനെ മൊത്തം രക്ഷിച്ചീടാം

 

ഗോപിക എസ് പിള്ള
2A [[ഗവണ്മെന്റ് എൽ പി സ്കൂൾ അറന്നൂറ്റിമംഗലം|]]
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത