എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/അക്ഷരവൃക്ഷം/കോവിഡ് – 19
കോവിഡ് 19
കോവിഡ് - 19 എന്ന വിപത്തിനെ അതിജീവിക്കുവാനുള്ള കഠിന പ്രയത്നത്തിലാണ് കേരളം. ലോകം മുഴുവൻ വളരെയധികം ഭീതിയോടെയാണ് ഈ മഹാമാരിയെ നോക്കി കാണുന്നത്. വൈദ്യശാസ്ത്രത്തിന്റെ അറിവുകൾക്കും കണ്ടുപിടുത്തങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് കൊറോണ എന്ന് അറിയപെടുന്ന കോവിഡ് – 19 ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസന സംവിധാനത്തെ ബാധിക്കുന്നവയാണ് കൊറോണ വൈറസ്. സാർഡ് മാർസ് എന്നീ രോഗങ്ങൾക്കും കാരണമായതും കോറോണ വൈറസ് തന്നെയായിരുന്നു. കുട്ടികൾ മുതൽ വയോജനങ്ങൾ വരെ എല്ലാ പ്രായത്തിലുള്ള വരെയും ബാധിക്കുന്നതാണ് ഈ വൈറസ്. വയോജനങ്ങളേയും മറ്റു രോഗങ്ങൾ കൊണ്ട് ശരീരം ക്ഷണിതാവസ്ഥയിലുള്ളവരേയും കൊറോണ ഗുരുതരമ്മായി ബാധിക്കുവാൻ സാധ്യതയേറെയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത ഈ വൈറസ് രാജ്യത്ത് വളരെവെഗത്തിൽ പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറൊണ എന്ന പേര് നൽകിയിരിക്കുന്നത്. പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് നടുമോണിയയിലേക്ക് നയിക്കു . ഈ വൈറസിന് വാക്സിനേഷ നോ പ്രതിരോധ ചികിതയോ ഇല്ല. എന്നതുകൊണ്ടു തന്നെയാണ് ഏക പ്രതിവിധി വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം തന്നെ കൈകൾ സോപ്പുപയോഗിച്ച് കഴുകി അണുവിമുക്തമാക്കുന്നത് രോഗവ്യാപനം നിയന്ത്രിക്കാൻ സഹായിക്കും. അതിജീവനത്തിലൂടെ ഉയർന്നു വന്നൊരു സംസ്കാരമാണ് കേരളത്തിനുള്ളത്. കോറൊണഭീതിയിലൂടെ കടന്നുപൊക്കുന്ന സാഹചര്യത്തിലാണ് ഈസ്റ്ററും വിഷുവും കടന്നു വന്നത്. സ്വന്തം ഭവനങ്ങൾ ആരാധനാലയങ്ങളാക്കിയും സഹജീവികളെ സഹായിച്ചും നാം ഈ വിശേഷ ദിവസങ്ങൾ ആഘോഷമാക്കി മാറ്റി. ഏതൊരു ദുരന്തത്തെയും ചെറുത്തു തോൽപ്പിക്കാൻ കേരളം കാണിച്ച ഒരുമയും ആർജ്ജവവും ഈ സമയത്തും കേരള ജനത ആവർത്തിക്കുകയാണ്. നിപ്പയും പ്രളയവും കേരളത്തെ പിടിച്ചു കുലുക്കിയപ്പോഴും കോറോണ എന്ന വിവത്ത് പടർന്നു പിടിച്ചിക്കുമ്പോഴും കേരള ജനതയുടെ നിശ്ചയദാർഢ്യം മൂലമാണ് ലോകത്തിനു തന്നെ മാതൃകയായി കേരളത്തിന് മാറാൻ സാധിക്കുന്നത്. സ്വന്തം ആരോഗ്യം പോലും നോക്കാതെ സേവന പ്രവർത്തനത്തിനായ് മുന്നിട്ടിറങ്ങിയ ആരോഗ്യമേഖലയിലുള്ളവർ നൽകുന്ന സേവനം വിലമതിക്കാനാകത്തയൊന്നാണ്. വീടിന്റെ വാതിലുകൾ അടച്ചുക്കൊണ്ട് മനസ്സിന്റെ വാതിൽ മറ്റുള്ളവർക്കുമുന്നിൽ തുറന്നിടാനുള്ള സമയമാണിത്. മനസ്സുകൾ തമ്മിലടുത്ത് ശാരീരിക അകലം പാലിച്ചുകൊണ്ട് നമ്മൾ ഈ മഹാമാരിയെ അതിജീവിക്കാൻ ശ്രമിക്കുകയാണ്. കുടുംബത്തിന്റെ കൂടെ സമയം വിനിയോഗിക്കാനും പുതുപുത്തൻ പരീക്ഷണങ്ങളിൽ ഏർപ്പെടാനുമുള്ള സമയം കൂടിയാണിത്. പാചകവും പച്ചക്കറി കൃഷിയും കലാസ്വാധനവുമൊക്കെയായി കുട്ടികളു മുതിർന്നവരും ഈ ലോക്ഡൗൺ ഉപയോഗപെടുത്തുകയാണ് സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടുതന്ന സ്വന്തമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. മഹാമാരിയുടെ വരവോടെ ജീവിതം അവതാളത്തിലായ നിരവധി ജീവിതങ്ങൾ നമ്മുക്കു ചുറ്റുമുണ്ട്. അവരിലേക്ക് സഹായമെത്തിക്കാനും കൈത്താങ്ങാനും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട് കേരളത്തിന്റെ ആരോഗ്യം മേഖലയുടെ മേന്മ ലോകം മുഴുവൻ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു. രോഗവ്യാപനത്തിന്റെ തോത് കുറയുന്നതും നമ്മുടെ ജാഗ്രതയുടെയും ആരോഗ്യപാലകരുടെ ദീർഘവീക്ഷണത്തിന്റെ ഫലം കൊണ്ടുമാണ്. വൻ ദുരന്തത്തെ തീർത്തും ശുഭാപ്തി വിശ്വാസത്തോടെ നേരിടാൻ നമുക്ക് സാധിക്കുന്നു എന്നത് വളരെയധികം ആശ്വാസം പകരുന്നു. എത്രയും വേഗം ഈ വിപത്തിനെ കീഴടക്കാൻ നമ്മുക്ക് സാധിക്കുമെന്ന് പ്രത്യാശിക്കാം.
|