ജൂൺ1

ഇന്നെനിക്കു വളരെ സന്തോഷമുള്ള ഒരു ദിവസമാണ്.ഇന്ന് സ്ക്കൂൾ തുറക്കുകയാണ്.പുതിയ പലവർണ്ണത്തിലുള്ള കുടചൂടി,വെള്ളയിൽ കറുത്ത പുള്ളികളുള്ള ഉടുപ്പും പുതിയ പുസ്തകങ്ങളും പെൻസിൽ ബോക്സും ബാഗുമൊക്കെയായി ഞാൻ അമ്മയോടൊപ്പം സ്ക്കൂളിലേക്ക് പോകുകയാണ്.പക്ഷെ പോകുന്ന വഴിയിൽ ആരും ഇല്ലായിരുന്നു.എനെറ മനസിൽ മുഴുവൻ പ്രവേശനോത്സവത്തോടനുബന്ധിച്ച കളർ ബലൂണുകളും, റിബ്ബണുകളും വാദ്യമേളങ്ങളും 'പ്രവേശനോത്സവം'എന്ന് എഴുതിയ വലിയ ബാനറും ആയിരുന്നു. ഞങ്ങൾ സ്ക്കളിലെത്തി. അവിടത്തെ കാഴ്ചകൾ എന്നെ അത്ഭുതപ്പെടുത്തി!.കളർ ബലൂണുകളില്ല! വാദ്യമേളങ്ങളില്ല!ഒന്നുമില്ല! സ്ക്കൂൾ ആകെ ശാന്തമായിരുന്നു.ഗേറ്റിനുമുന്നിൽ മു‍ഖത്ത് മാസ്ക്ക് ധരിച്ച ഒരാൾ കയ്യിൽ സാനിറ്റൈസറും കുറച്ച് മാസ്ക്കുകളും പിടിച്ച് നിൽക്കുന്നു.അയാൾ ഞങ്ങളുടെ കയ്യിൽ കുറച്ച് സാനിറ്റെസർ ഒഴുച്ച് തന്നു.‍ഞങ്ങൾ അതുകൊണ്ട് കൈകൾ വ‍‍ൃത്തിയാക്കി.പിന്നീട് അയാൾ ഒരു മാസ്ക്ക് തന്ന് ധരിക്കാൻ ആവശ്യപ്പെട്ടു.ഞാൻ അത് മുഖത്തണിഞ്ഞു.എൻെറ ക്ലാസിലേക്ക് നടന്നു.അവിടെ കണ്ടകാഴ്ച ഇതായിരുന്നു കുട്ടികൾ മാസ്ക്ക് ധരിച്ച് ഒരു ബഞ്ചിൽ ഒരാൾ വീതം ഇരിക്കുന്നു.ടീച്ചർ കയ്യിൽ ഗ്ലൗസും മുഖത്ത് മാസ്ക്കുമായി നിൽക്കുന്നു.സമയം 10മണി.അസംബ്ളിക്കു പോകാനുള്ള ബെല്ലടിച്ചു......പെട്ടെന്ന് ആ സ്വപ്നത്തിൽ നിന്ന് ഞാൻ ഞെട്ടിഉണർന്നു...... എൻെറ ഈ ദുസ്വപ്നം യാഥാർഥ്യമാവാതിരിക്കാൻ നമുക്ക് ഒരുമ്മിച്ചു പോരാടാം.മാസ്ക്ക് ധരിച്ചും സാനിറ്റെസർ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക് ഒറ്റകെട്ടായി കൊറോണ വൈറസിനെ അതിജീവിക്കാം.

ആതിര പ്രേം
4 B ജി.യു.പി.എസ്സ് അയിലൂർ
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ