13:28, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15204(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മടക്കയാത്ര <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യൻ
ഭൂമിയിലെ കോടിക്കണക്കിനു ജീവികളിൽ
ഒരു ജീവി
ആദ്യം
വിതച്ചും, കൊയ്തും,
വേട്ടയാടിയും
വിശപ്പുമാറ്റി
ജീവിച്ചുപോന്നു
പിന്നെ
ആഗ്രഹങ്ങൾഅത്യാഗ്രഹങ്ങളായി
പ്രകൃതിയോട് ഇണങ്ങിജീവിച്ചവൻ
സുഖസൗകര്യങ്ങളും
ആഢംബരങ്ങളുമായി
പ്രകൃതിയെ കൊല്ലാൻ തുടങ്ങി
കാടുകൾ പുഴകൾ മലകൾ
ഇവയെല്ലാം ചരമഗീതമെഴുതി.
ആർത്തിയും ദുരയുംമൂത്ത്
ചുറ്റുമുള്ള എന്തിനെയും
കൊന്നുതിന്നുമെന്നായി
ഇനി
പ്രകൃതി എന്തുചെയ്യും
അതിജീവനത്തിന്റെ വഴി പോരാട്ടമാണ്
മനുഷ്യനോടുള്ള യുദ്ധം
അത്
തീയായും പേമാരിയായും
കാണാനാവാത്ത വൈറസായും വരും
ആർത്തികളുടെ അന്ത്യം കുറിക്കാൻ