മാനവരാശിയുടെ നിലനിൽപ്പിന്
മാനവരാശിയുടെ നിലനിൽപ്പിന്
വായുവും ജലവും മണ്ണും എന്തിന് ബഹിരാകാശം പോലും മലിനമക്കപ്പെട്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഇന്ന് ലോകത്തിൽ 92 ശതമാനം ജനങ്ങളും മലിന വായുവാണ് ശ്വസിക്കുന്നത്. വർദ്ധിച്ച മലിനീകരണം വരുത്തുന്ന രോഗങ്ങളുടെ ചികിത്സക്കായി ഒരോ രാജ്യത്തിനും കോടിക്കണക്കിന് തുകയാണ് ചെലവഴികേണ്ടി വന്നത്. മലിനീകരണം ഒഴിവാക്കിയാൽ അതു മൂലമുണ്ടാകുന്ന രോഗങ്ങളും താനേ മാറും. ഇന്നത്തെ പ്രകൃതി ദുരന്തങ്ങൾക്ക് എല്ലാം അറിഞ്ഞോ അറിയാതെയോ മനുഷ്യൻ മാത്രമാണ് കാരണക്കാർ.അതിന്റെ സ്വാഭാവിക പ്രതികരണങ്ങളാണ് ഇന്ന് നാം നേരിടുന്ന പ്രകൃതി ദുരന്തങ്ങൾ. ഇത് ഒഴിവാക്കാൻ നാം ധാരാളം മരങ്ങൾ നട്ടു പിടിപ്പിക്കണം. തുറസ്സായ ഇടങ്ങളിൽ എല്ലാം കഴിയുന്നത്ര മരം നട്ടു പിടിപ്പിച്ച് ഹരിതാഭമാകാൻ തയ്യാറായാൽ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ കഴിയും.അതുവഴി മാനവരാശിയുടെ നിലനിൽപിനും അത് സഹായകരമാകും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |