ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/നമുക്ക് ഒത്തൊരുമിക്കാം കൊറോണയെ തടയാം
നമുക്ക് ഒത്തൊരുമിക്കാം കൊറോണയെ തടയാം
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ആണ് കൊറോണ രോഗം പൊട്ടിപ്പുറപ്പെട്ടത്. അത് ഒരു രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് ശ്വാസത്തിലൂടെ യും സ്പർശനത്തിലൂടെയും പകരുന്നു. ഒരുപാട് ആളുകൾ ഈ രോഗം വന്ന് മരണപ്പെട്ടു. മരിച്ചവരെ പോലും തിരിഞ്ഞു നോക്കാൻ ആളുകൾക്ക് ഭയമായി.ഇത് മറ്റു രാജ്യങ്ങളിലേക്ക് പടർന്നുപിടിച്ചു.ആരോഗ്യ പ്രവർത്തകർ സജീവമായി പ്രവർത്തിച്ചു.ഇവിടെ ആളുകൾ പുറത്തിറങ്ങാതെയായി, പിന്നീട് ഗൾഫ് രാജ്യങ്ങളിലേക്കും ഇത് പടർന്നു. അവിടെ നിന്ന് വരുന്ന ആളുകൾ വഴി ഇന്ത്യയിൽ ഇത് പടർന്നു.കേരളത്തിൽ കാസർഗോഡ് ആണ് ആദ്യമായി ഈ രോഗം കാണപ്പെട്ടത്.പിന്നെ അത് കേരളമൊട്ടാകെ പടർന്നു പിടിച്ചു. രാജ്യമൊട്ടാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇതിനെതിരെ പോരാടുകയാണ്. കടകളെല്ലാം അടച്ചിട്ടു.ആവശ്യത്തിനുമാത്രം പുറത്തു പോകാൻ പാടുള്ളു. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം, മാസ്ക്കുകൾ ധരിക്കണം. ഈ രോഗം കാരണം ഭക്ഷണം ലഭിക്കാതെ ഇപ്പോഴും ഒരുപാട് പേര് വീട്ടിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരെയും എത്ര പ്രശംസിച്ചാലും മതിയാവില്ല.ഇപ്പോൾ നാം നയിക്കുന്നത് ആർഭാടജീവിതം അല്ല.സ്വന്തമായി കൃഷി ചെയ്യാൻ തുടങ്ങി.നമ്മുടെ കേരളത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും മുൻകരുതൽ കൊണ്ട് കോവിഡ് 19 രോഗം സുഖം പ്രാപിച്ചു വരുന്നു. ഇനിയും നമുക്ക് ഒത്തൊരുമിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |