ജി.എൽ.പി.എസ് പട്ടണംകുണ്ട്/അക്ഷരവൃക്ഷം/കുട്ടുവിന്റെ വികൃതി

13:13, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടുവിന്റെ വികൃതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടുവിന്റെ വികൃതി

ഒരിടത്ത് കുട്ടു എന്നു പേരുള്ള വികൃതി പയ്യൻ ഉണ്ടായിരുന്നു.ചെറിയ ചെറിയ വികൃതികൾ കാണിക്കുന്നത് കൊണ്ട് അവനെ എല്ലാവർക്കും ദേഷ്യമായിരുന്നു. ഒരു ദിവസം കുട്ടു മഴ പെയ്തു തോർന്ന സമയത്ത് വീടിന്റെ തൊട്ടടുത്തുള്ള റബ്ബർ തോട്ടത്തിൽ ആടിനെ മേച്ചു നടക്കുകയായിരുന്നു.കൊതുകിന്റെ ശല്ല്യംസഹിക്കാൻ വയ്യാതെ അവൻ ശരീരമാകെ ചൊറിഞ്ഞ് ക്ഷീണിതനായി. കൊതുകിനോടുള്ള ദേഷ്യം കൊണ്ട് അവൻ കൊതുകിനെ കൊല്ലാനായി കൊതുകിന്റെ മൂളൽ ശ്രദ്ധിച്ചു കൊണ്ടു നടന്നു നീങ്ങുമ്പോൾ അതാ റബ്ബർ മരത്തിന്റെ ചിരട്ടയിൽ ഉള്ള വെള്ളത്തിൽ നിറയെ കൊതുകുകൾ.അപ്പോൾ അവന് തന്റെ ടീച്ചർ പറഞ്ഞു തന്നഒരു കാര്യം ഓർമ്മ വന്നു. കൊതുകുകൾ അസുഖങ്ങൾ ഉണ്ടാക്കുമെന്നും , വെള്ളം കെട്ടി നിൽക്കുന്നിടത്ത് കൊതുകുകൾ മുട്ടയിട്ടു പെരുകുമെന്നും., പരിസര ശുചിത്വമില്ലെങ്കിൽ അസുഖങ്ങൾ വരാനിടയുണ്ടെന്നും. അതോർത്ത് അവൻ റബ്ബർ തോട്ടത്തിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന ചിരട്ടകൾ ഒക്കെ അടിച്ചു തെറിപ്പിച്ചു.ഇതു കണ്ടോണ്ട് വന്നതോട്ടത്തിന്റെ മുതലാളി കുട്ടുവിനെ ചീത്ത പറഞ്ഞ് ഓടിപ്പിച്ചു.കുട്ടു ആടുകളെയും കൊണ്ട് ഓsടാ ഓട്ടം.

അതുൽ കൃഷ്ണ
3 ജി.എൽ.പി.എസ് പട്ടണംകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത