പുഴക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/മിണ്ടാത്ത അച്ഛൻ

13:03, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14452 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മിണ്ടാത്ത അച്ഛൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിണ്ടാത്ത അച്ഛൻ

എന്താ അമ്മേ അച്ഛനൊന്നും മിണ്ടാത്തെ? സാധാരണ ഗൾഫീന്നുവന്നാൽ ചോക്ലേറ്റും കളിപ്പാട്ടവുമായി വാരിയെടുക്കാറുള്ള അച്ഛനെന്തു പറ്റി ? അച്ഛനെന്നെ ഇഷ്ടമെല്ലേ ?മുകളിലെ മുറിയിൽ നിന്നും എന്താ എടുക്കുന്നെ ? ഞാനൊന്നു നോക്കട്ടെ ?നാലു വയസ്സുകാരൻ ഉണ്ണിക്കുട്ടന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവാതെ 'അമ്മ കരയാൻ തുടങ്ങി .'അമ്മ കരയണ്ട .എന്താ പറ്റിയത് ? മോനെ ,അച്ഛൻ കൊറോണ രോഗം ഉണ്ടോന്ന് അറിയാൻ ഇരുപത്തെട്ട് ദിവസം ആരുമായും ബന്ധമില്ലാതെ ഇരിക്കുകയാ ...അല്ലെങ്കിൽ രോഗം നമുക്കൊക്കെ വരും മോനെ ? ഉണ്ണിക്കുട്ടൻ ഒന്നും മനസ്സിലാകാതെ അമ്മയുടെ കണ്ണുനീർ തുടച്ച് കൊണ്ട് കെട്ടിപ്പിടിച്ചു

സ്വാലിഹ പി പി
5 A പുഴക്കൽ എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ