എന്റെ സ്കൂൾ ഓർമ്മകൾ
എന്റെ സുവർണ്ണനിമിഷങ്ങൾ തുടങ്ങുന്നത് സ്കൂൾ ജീവിതത്തിൽ നിന്നാണ് പെരുമ്പുന്ന എന്ന് ഗ്രാമത്തിലെ ഒരു ഗവൺമെൻറ് സ്കൂളിലാണ് ഞാൻ പഠിച്ചത്... അച്ഛൻറെയും അമ്മയുടെയും കൈ പിടിച്ചാണ് ഞാൻ ആദ്യമായി പെരുമ്പുന്ന ഗവൺമെൻറ് സ്കൂളിലേക്ക് കടന്നുചെല്ലുന്നത്. എന്നെ അവിടെ ചേർക്കാൻ ചെല്ലുമ്പോൾ വിജയൻമാഷ് ആയിരുന്നു അവിടത്തെ എച്ച്. എം.. ത്രേസ്യാമ്മ ടീച്ചർ ആണ് എനിക്ക് ആദ്യാക്ഷരങ്ങൾ പറഞ്ഞുതന്നത്. അവിടെ നല്ലവരായ ടീച്ചേഴ്സും നല്ല വിദ്യാർഥികളും ഉണ്ടായിരുന്നു.എന്റെ ക്ലാസിലെ മുഴുവൻ വിദ്യാർഥികളും എൻറെ കൂട്ടുകാരായിരുന്നു അവിടെയാണ് ഞാൻ ഒന്നു മുതൽ നാലാം ക്ലാസ്സ് വരെ പഠിച്ചത്... കലാകായിക പരിപാടികളിൽ പങ്കെടുക്കാൻ ഉള്ള പ്രചോദനം തന്നെ അവിടുത്തെ അധ്യാപകരായിരുന്നു... എനിക്ക് തുടർന്ന് അവിടെ പഠിക്കാൻ പോകാൻ വാഹന സൗകര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് മാതാപിതാക്കൾ എന്നെ പേരാവൂർ എം പി യു പി സ്കൂളിൽ ചേർത്തു അഞ്ചാം ക്ലാസിലെക്കാണ് എന്നെ ചേർക്കാൻ പോയത്. എന്നെ അവിടെ ചേർക്കാൻ പോകുമ്പോൾ എൻറെ കൂടെ എൻറെ അച്ഛനും ഉണ്ടായിരുന്നു. അപ്പോൾ അവിടെ രതീഷ് മാഷും ലളിതകുമാരി ടീച്ചർ ആണ് ഉണ്ടായിരുന്നത് ജൂൺ ഒന്നിന് സ്കൂൾ തുറന്നു... സ്കൂളിലെ പരിപാടി എല്ലാം കഴിഞ്ഞപ്പോൾ വീട്ടിൽ പോയി. അടുത്ത ദിവസം സ്കൂളിലേക്ക് പോകാൻ അല്പം പേടി തോന്നി....അതുപോലെ വല്ലാത്ത akamshayum.... കൂടുതൽ പേടിച്ചത് എനിക്ക് അവിടുത്തെ ടീച്ചർമാരെയും കുട്ടികളെയും... എൻറെ ക്ലാസ് പോലും എനിക്കറിയില്ല എൻറെ കൂടെ എൻറെ വീടിൻറെ അടുത്തുള്ള ഒരു ചേച്ചി ഉണ്ടായിരുന്നു. അതിനാൽ ആദ്യം ചോദിച്ചത് ചേച്ചിയോടായിരുന്നു.. ഞാൻ പഠിക്കുന്നത് അഞ്ച് ബി യിൽ ആണ്.. എനിക്ക് ക്ലാസ്സ് കാണിച്ചുതന്നതും ചേച്ചിയാണ്... ഞാനാണ് ആദ്യം ക്ലാസ്സിൽ എത്തുന്നത്... ഞാൻ ക്‌ളാസിൽ മാത്രമേ ഇരുന്നുള്ളൂ.. പുറത്തേക്കൊന്നും പോയില്ല അപ്പോഴാണ് വേറൊരു ക്ലാസിലെ രണ്ടു പേരെ ക്ലാസ്സിൽ വന്നത് എന്നോട് പേര് ചോദിച്ചു ഞാൻ പേര് പറഞ്ഞു.. കൊടുത്തു ഞാനും അവളോട് പേര് ചോദിച്ചു.. അവരെയാണ് ആ സ്കൂൾ എത്തിക്കഴിഞ്ഞ ആദ്യം പരിചയപ്പെടുന്നത്..കുറച്ചു സമയം കഴിഞ്ഞ് എൻറെ ക്ലാസിലെ കുട്ടികൾ ഓരോരുത്തരായി വന്നു തുടങ്ങിയിരുന്നു പലരും പേര് ചോദിച്ച് ഞാൻ പേര് പറഞ്ഞു.. എനിക്ക് അന്ന് തന്നെ ഒരു പുതിയ കൂട്ടുകാരെ കിട്ടിയിരുന്നു അവളുടെ പേര് ശ്രീനന്ദ എന്നാണ്.. ഞങ്ങളുടെ ക്ലാസ് ടീച്ചർ വേണുമാഷായിരുന്നു.. മലയാളമായിരുന്നു മാഷിൻറെ വിഷയം ആദ്യത്തെ പിരീഡ് തന്നെ മാഷ് പുസ്തകങ്ങളെല്ലാം തന്നു.. അന്നേ ദിവസം ഒരു ടീച്ചർമാരും ക്ലാസ് എടുത്തിരുന്നില്ല. ഗണിതം രഞ്ജിനി ടീച്ചർ.., ഇംഗ്ലീഷ്... സിലിവിയ ടീച്ചർ, സോഷ്യൽ സയൻസ് ശ്രീജ.. ടീച്ചർ, ഹിന്ദി.. സീന ടീച്ചർ, സാബു സാറായിരുന്നു ഡ്രോവിങ് വിശേഷപ്പെട്ടപെട്ട ദിവസങ്ങളിൽ ചെറിയ ആഘോഷം ഉണ്ടാവും തിങ്കളാഴ്ചകളിൽ പരീക്ഷകളിൽ ക്ലാസ് അടിസ്ഥാനത്തിൽ ഇടകലർത്തിയാണ് ഇരുത്തുക സ്കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെ സബ്ജില്ലാ തലത്തിൽ കൊണ്ടുപോകുമായിരുന്നു ഞാൻ സംസ്കൃത സാഹിത്യത്തിനും, സംസ്കൃത രണ്ടു സംവിധാനങ്ങൾക്കും, ഞാൻ ഉണ്ടായിരുന്നു പദ്യത്തിന് a ഗ്രേഡും സംഘഗാനങ്ങൾ ബിഗ്രേഡും സിഗ്രേഡും ലഭിച്ചിട്ടുണ്ട്.. പരീക്ഷകൾക്ക് എല്ലാ വിഷയത്തിനും A യും B യും വീതമാണ് ലഭിച്ചത്.. പിന്നീട് ആ വർഷം ക്ലാസിലേക്ക് അഞ്ചു കുട്ടികൾ പുതിയതായി വന്നു.. ഒരു പെൺകുട്ടിയും നാല് ആൺകുട്ടികളും. ആ വർഷം നമ്മുടെ ക്ലാസ് ടീച്ചർ ആയി വന്നത് ശ്രീജ ടീച്ചർ ആണ്.. ആറാം ക്ലാസ് ആയപ്പോഴേക്കും എല്ലാ ടീച്ചർമാരും മാറി. മലയാളം ശ്രീജ ടീച്ചർ, ഇംഗ്ലീഷ് ലക്ഷ്മി ടീച്ചർ, ഹിന്ദി പദ്മജ ടീച്ചർ, സോഷ്യൽ സിൽവിയ ടീച്ചർ, സയൻസ് വേണു മാഷ്, ഗണിതം സജിത ടീച്ചർ എന്നിവരായിരുന്നു..ആ വർഷം പകുതിയും പഠിത്തം ഉണ്ടായിരുന്നില്ല കാരണം പ്രളയം ജൂൺ ജൂലൈ ആഗസ്റ്റ് ഈ മൂന്ന് മാസവും ഇല്ലായിരുന്നു അതുകൊണ്ട് കലോത്സവം ഇല്ലായിരുന്നു ഏഴാം ക്ലാസിൽ കയറി ക്ലാസ് എനിക്ക് വളരെ ഇഷ്ടമുള്ള ക്ലാസ് ആയിരുന്നു ക്ലാസിൽ നിന്ന് എല്ലാവരും നല്ല കൂട്ടുകാരായിരുന്നു ആൺകുട്ടികളും പെൺകുട്ടികളും നല്ല കൂട്ടുകാരാണ് ഞങ്ങളുടെ ക്ലാസ് ടീച്ചർ ഷബ്‌ന ടീച്ചർ ആയിരുന്നു.. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ടീച്ചറാണ് ഷബ്‌ന ടീച്ചർ... ക്ലാസിലെ പകുതി കുട്ടികൾക്ക് ഇഷ്ടമുള്ള ടീച്ചർ ആണ് ഈ വർഷം കുറച്ച് ടീച്ചേഴ്സ് പോകുന്നുണ്ടായിരുന്നു സെൻറ് ഓഫും വാർഷികവും ഇല്ലാത്തതു കൊണ്ട് നമ്മുടെ ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും വിഷമമായി കാരണം ഈ വർഷം കൂടിയേ ഇനി ഈ സ്കൂളിൽ ഉണ്ടാകു.അ പ്പോൾ സെന്റോഫും വാർഷികവും ഇല്ലാത്തതു കൊണ്ട് കുറെ കുട്ടികൾ കരയുകയും ചെയ്തു.. കൊറോണ എന്ന വൈറസ് കാരണം ആണ് ഇതൊന്നും ഇല്ലായിരുന്നത്.വളരെ ഇഷ്ടമുള്ള ഒരു സ്കൂൾ അത്.. കുറെ നല്ല അനുഭവം അനുഭവം നൽകിയിട്ടുണ്ട്.. മോശം അനുഭവവും ഉണ്ടായിട്ടുണ്ട്.. ഇവിടെയുള്ള എല്ലാ ടീച്ചേഴ്സും എനിക്ക് എല്ലാ കാര്യങ്ങളിലും പ്രചോദനം തന്നിരുന്നു.. ഇനി ഞാൻ എട്ടാം ക്ലാസിലെക്ക് ആണ്... പുതിയ അധ്യാപകർ പുതിയ കൂട്ടുകാർ എല്ലാം ഓർക്കുമ്പോൾ ചെറിയൊരു പേടിയുണ്ട് എങ്കിലും മനസ്സിൽആദ്യമായി സ്കൂളിലേക്ക് മാതാപിതാക്കളുടെ കയ്യും പിടിച്ചു വന്ന അതെ ആകാംക്ഷയിലാണ് ഞാൻ... പഠിച്ചു മുന്നേറി ഒരു എഞ്ചിനീയർ ആകണം എന്നാണ് എന്റെ ആഗ്രഹം.... എല്ലാം സര്വശക്തൻ നടത്തും എന്ന പ്രതീക്ഷയോടെ.........
ROSNIYA RENNY
|
7 B MPUP PERAVOOR ഇരിട്ടി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|