നന്മയേറും ദിനം
ഓർത്തുപോയ് ഞാൻ എൻ അമ്മതൻ നാവിൽ നിന്നൂർന്നു
വീണൊരാ അക്ഷരപ്പുക്കളാൽ -
ആ നന്മയേറും ദിനം ഓർത്തു പോയി .
പാടും പുഴകളും വയലും,
പുൽമേടുകളും,
കാനനഭംഗിയും ഓർത്തു പോയി.
എന്നുൾ കാമ്പിലെവിടെയോ തെളിയുമാ ദൃശ്യങ്ങൾ -
ഒരു നോക്കുകാണുവാൻ മോഹമായി.
കാണുവാനാശിച്ചു ചെന്ന ഞാൻ കണ്ടതോ- ആ
പരിസ്ഥിതി തൻ അസ്തികൂടം മാത്രം.
ഓടി അണഞ്ഞു ഞാൻ ചെന്നപ്പോൾ കണ്ടതോ-
കൂമ്പാരമാം ചവർക്കൂനകളും,
വറ്റിവരണ്ടൊരാ പുഴകളും മാത്രം.
നന്മയേറും വയൽ പാടങ്ങളെല്ലാം -
നികത്തി നിർമ്മിച്ചൊരാ -
ആകാശചുംബികളാം -
ബഹുനില മാളികകൾ .
കണ്ടില്ല ഞാൻ അമ്മതൻ -
വായ്മൊഴികളിലൂറുമാ -
നന്മയേറും പാരിസ്ഥിതികമാം മനോഹാരിതയും.
അശ്രുകണങ്ങളാൽ ഓർത്തുപ്പോക്കുന്നു
ഞാൻ - ആ -
ഭംഗിയേറിടും പരിസ്ഥിതിയെ