കൊറോണയെന്നൊരു കുഞ്ഞു വൈറസ് ചൈനയിൽ ജനിച്ചൊരീ കുഞ്ഞുവൈറസ് ഇന്ന് ഭീതിയിലാഴ്ത്തുന്നു ലോകമാകെ. ഇവനെ ഭയക്കുന്നു ലോകമാകെ. കൂട്ടുകാരുമില്ല യാത്ര പോകുവാൻ വയ്യ വീട്ടിലിരുന്നു മടുത്തു ഞങ്ങൾക്ക്. പുറത്തു കളിക്കാൻ കൊതിയാകുന്നു പകഷേ സമ്മതിക്കുന്നില്ല.. യീ വിരുതൻ. ഇവനെ തുരത്താൻ വേണം നമുക്ക് മാസ്കുകളും സാനിറ്റൈ-- സറുമെല്ലാം. ശരീരം കൊണ്ടകലാം നമുക്ക് മനസ്സുകൊണ്ടടുക്കാം കൂട്ടരേ... ഈ മഹാമാരിക്കു മുമ്പിൽ മുട്ടുമടക്കുന്നു അമേരിക്ക പോൽ വൻ രാഷ്ട്രങ്ങളും പക്ഷേ ഇവനെ തുരത്തുന്നൂ നമ്മുടെ കൊച്ചു കേരളം. സർക്കാർ പറയുന്നത-- നുസരിക്കാം. വീട്ടിലിരിക്കാം നമുക്കെല്ലാം. വേണ്ട നമുക്ക് ഭയവു-- മാശങ്കയും. വേണം നമുക്ക് കരുതലും ജാഗ്രതയും.