എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം

11:10, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരു കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു കൊറോണക്കാലം

നമ്മുടെ ലോകവും നമ്മുടെ രാജ്യവും
തരിച്ചുനിൽക്കണ കാലമിതാ
കൊറോണ എന്നൊരു മാരക വൈറസ്
പടർന്ന് കേറിയ കാലമിതാ
ചൈനയിലെ ഹുവാനിൽ നിന്നും
ആരംഭിച്ചു തുടങ്ങിയതാ
ലോകരാജ്യങ്ങളിലെല്ലാം ചുറ്റി
നടക്കുകയാണിവനിന്ന്
ആരോഗ്യ ശാസ്ത്ര ഗവേഷണ മേഖലയിലുടനീളം
ഇവൻ താരമായി
ലോകജനതയെ സംരക്ഷിക്കാൻ
ലോക്സഭയും ചർച്ചയായി
ലോക്ക് ഡൗൺ, കർഫ്യൂ മാസ്ക്ക് ധരിക്കൽ പല വഴി
നാട്ടിൽ നടപ്പാക്കി
എന്നിട്ടും ഒരു രക്ഷയുമില്ല
മരിച്ചു പോയി പലരും
ദിനംപ്രതിരോഗം കൂടി വരുന്നു
ആരോഗ്യമേഖല തളരുന്നു
ഉറ്റവരും ഉടയവരും നമ്മെ
വിട്ടു പിരിഞ്ഞു പോകുന്നു
നമുക്ക് വന്നൊരു മാരക വിപത്തിനെ
ഒറ്റക്കെട്ടായ് നേരിടാം.
അതിജീവിക്കാം ,കീഴ്പ്പെടുത്താം.

ഷമാ നൗറീൻ എ.പി
3 B എ.എം.എൽ.പി.എസ് .ഇരിങ്ങല്ലൂർ ഈസ്റ്റ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത