പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അക്ഷരവൃക്ഷം/കൊറോണ അവധിയും ഞാനും
കൊറോണ അവധിയും ഞാനും
സയൻസ് പരീക്ഷ കഴിഞ്ഞു വന്ന ശേഷമാണ് ബാക്കിയുള്ള രണ്ട് പരീക്ഷകൾ മാറ്റിവെച്ചു എന്നറിയുന്നത്. " *സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ ഞാൻ ഇപ്പോൾ മാനത്തു വലിഞ്ഞുകേറും*" അപ്പോൾ എന്റെ അവസ്ഥ അതായിരുന്നു. കാരണം മാറ്റിവെച്ച പരീക്ഷകൾ രണ്ടും ഇഷ്ടമല്ലാത്ത വിഷയങ്ങൾ ആയിരുന്നു. സ്കൂളിൽ പോകേണ്ട എന്നോർത്തപ്പോൾ ഒരുപാട് സന്തോഷം തോന്നി.. വേനലവധി തുടങ്ങിയ പ്രതീതി.. എങ്കിലും ഈ അവധിക്ക് കാരണമായ, കൊറോണ വൈറസ് പരത്തുന്ന മഹാമാരി *covid-19* ലോകത്താകമാനം പടരുന്നു എന്ന വാർത്തകൾ കേട്ടപ്പോൾ ഒരുപാട് വിഷമമായി.. അപ്പോഴേക്കും ഈ മഹാമാരിയെ പ്രതിരോധിക്കാൻ രാജ്യം ലോക് ഡൌൺ തുടങ്ങികഴിഞ്ഞിരുന്നു. ആദ്യം ഭയം തോന്നിയെങ്കിലും പിന്നീട് അതിൽ നിന്നും മോചനം നേടി.. പേടിയല്ല ശ്രദ്ധയും വിവേകവുമാണ് വേണ്ടതെന്ന് വാർത്തകളിൽ നിന്നും അറിയുവാൻ സാധിച്ചു.. അച്ഛനും അമ്മയും പിന്നെ ഞാനും ധൈര്യമായി ഈ വിപത്തിനെ നേരിടാൻ തീരുമാനിച്ചു. വീട്ടിൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ ആലോചിച്ചു... എല്ലാ ദിവസവും അമ്മ നേരെത്തെ തന്നെ എണീപ്പിക്കുമായിരുന്നു. ചായ കുടിച് പത്രം വായിച്ചതിനുശേഷം ചിത്രങ്ങൾ വരക്കുന്നത് ഒരു ശീലമാക്കി.. അമ്മയുടെ നിർദ്ദേശമനുസരിച് ദിവസവും ഓരോ മണിക്കൂർ 9 ക്ലാസ്സിലെ പുസ്തകങ്ങൾ പരിചയപെടാറുണ്ട്... ആദ്യ ദിവസങ്ങളിൽ തന്നെ ഞങ്ങൾ വീടും പരിസരവും വൃത്തിയാക്കുവാൻ തീരുമാനിച്ചു.. വീടിനകം വൃത്തിയാക്കിയതിനു ശേഷം .. ഫ്രിഡ്ജ്... കുളിമുറി.. എല്ലാം അണുവിമുക്തമാക്കി. പിന്നെ തൊടിയിൽ ചപ്പു ചവറുകൾ അടിച്ചുകൂട്ടി തെങ്ങിന്റെയും മറ്റു ചെടികളുടെയും ചുവട്ടിലിട്ടു.. തൊടി മുഴുവൻ വൃത്തിയാക്കി. ഈ വേനലിൽ ചെടികൾക്ക് തണുപ്പ് കിട്ടാൻ അവക്ക് താഴെ ചകിരി കമിഴ്ത്തി വച്ചു ... ചെടികൾ നനയ്ക്കുന്നത് ശീലമാക്കി... പിന്നെ ഞാനും അമ്മയും ചേർന്നു വീടിന്റെ മുന്നിലുള്ള റോഡ് വൃത്തിയാക്കാൻ തീരുമാനിച്ചു.. ഞാനും അമ്മയും രാവിലെ ആറരക്ക് തന്നെ ഇറങ്ങി. റോഡിന്റെ വശങ്ങളിലുള്ള ചപ്പുചവറുകളും മാലിന്യങ്ങളും നീക്കി... ചിലരൊക്കെ ഞങ്ങളെ കളിയാക്കി... തൊഴിലുറപ്പ് പണിക്കാർ ആണോന്നു ചോദിച്ച്.. ഞങ്ങൾ ചിരിച്ചുകൊണ്ടവരെ നേരിട്ടു. വൃത്തിയാക്കി കഴിഞ്ഞപ്പോൾ ഒരുപാട് അഭിനന്ദനങ്ങൾ ഞങ്ങളെ തേടി വന്നു. അന്ന് തന്നെ Break the chain ന്റെ ഭാഗമായി, പുറത്ത് പോയി വരുമ്പോൾ കൈകൾ അണുവിമുക്തമാക്കുവാൻ, വീടിന്റെ ഉമ്മറത്തു തന്നെ ഒരു ബക്കറ്റ് വെള്ളവും കപ്പും ഹാൻഡ് വാഷും വെച്ചു. . അങ്ങനെ വീടും പരിസരവും വൃത്തിയായി കഴിഞ്ഞപ്പോൾ ഇനി എന്ത് ചെയ്യാൻ എന്ന് ചിന്തിച്ചു... ഒരു ദിവസം പക്ഷികളെ കണ്ടപ്പോൾ മനസ്സിൽ മനോഹരമായ ഒരു ചിന്ത വന്നു.. വേനലിൽ ദാഹിച്ചു വരുന്ന കുഞ്ഞു കിളികൾക്ക് കുടിക്കാൻ പ്ലാസ്റ്റിക് ഡപ്പ തുളച്ചു കയറിട്ടു പേര മരത്തിൽ കെട്ടിത്തൂക്കി അതിൽ വെള്ളം നിറച്ചു.. ഇപ്പോൾ കിളികളും കാക്കകളും വെള്ളം കുടിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു ? എല്ലാ ദിവസവും അടുക്കളയിൽ അമ്മയെ സഹായിക്കാൻ തീരുമാനിച്ചു... അവധി ആയതിനാൽ അമ്മ ഒരുപാട് പാചക പരീക്ഷണങ്ങൾ നടത്താറുണ്ട്.. അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, പലതരം പപ്പടങ്ങൾ, അങ്ങനെ പോകുന്നു വിഭവങ്ങൾ.... ചക്കക്കാലമായതു കൊണ്ട് മിക്കവാറും ദിവസങ്ങളിലും അതിലായി പരീക്ഷണം... ഒരുപാട് വിഭവങ്ങൾ ചക്ക കൊണ്ട് ഉണ്ടാക്കി.. ചക്ക ക്കുരു ഐസ് ക്രീം... ജ്യൂസ്.. ചമ്മന്തി. ചട്ണി.. ചക്ക പപ്പടം.. അങ്ങനെ പോകുന്നു. ഒരു ദിവസം ഒറ്റക്ക് എന്തെങ്കിലും ഉണ്ടാക്കുവാൻ തീരുമാനിച്ചു.. അങ്ങനെയാണ് വലിയമ്മയുടെ വിജൂസ് കിച്ചൻ നോക്കി *ബിസ്കറ്റ് കേക്ക്* ഉണ്ടാക്കിയത്... നല്ല രുചിയായിരുന്നു... സ്വന്തമായി ഉണ്ടാക്കിയതിന്റെ സംതൃപ്തി വേറെയും... പിന്നെ യൂട്യൂബിൽ നോക്കി, പാൽഗോവ... മൈസൂർ പാവ്... മില്കി ബിക്കിസ് കേക്ക്... മിക്‌ചർ... അട... എന്നിവയെല്ലാം അമ്മയോടൊപ്പം ഉണ്ടാക്കി.... വൈകുന്നേരങ്ങളിൽ ഞങ്ങൾ ഷട്ടിൽ കളിക്കാറുണ്ട്. പിന്നെ കുറച്ചു നേരം ടീവി കണ്ടും ടിക് ടോക് കണ്ടും സമയം പോകാറുണ്ട്.. കോറോണയെ പ്രതിരോധിക്കുവാൻ പോഷകമൂല്യമുള്ള സാധങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ വേണ്ടി *മൈക്രോ ഗ്രീൻ* കൃഷി തുടങ്ങുവാൻ അമ്മ തീരുമാനിച്ചു.. അമ്മയോടൊപ്പം കൃഷി ചെയ്യുന്നതെല്ലാം പഠിക്കുവാൻ സാധിച്ചു.. എനിക്കിത് പുതിയൊരു അനുഭവമായിരുന്നു... ഇപ്പോൾ ഞങ്ങൾക്ക് പുറത്ത് നിന്ന് ചീര വാങ്ങേണ്ടതില്ല . നല്ല പോഷകഗുണം ഉള്ള ചെറുപയർ, കടല, വെള്ളപ്പയർ, മുതിര, ഗ്രീൻ പീസ്, അങ്ങനെ എല്ലാ ധാന്യങ്ങളും മുളപ്പിച്ചു ചീരയായി കഴിക്കാൻ തുടങ്ങി.... ഇതിന്റെയെല്ലാം വിഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതുമൂലം ഒരുപാട് ആളുകൾ മൈക്രോഗ്രീൻ കൃഷി തുടങ്ങിയതായി അറിഞ്ഞു. ഈ അവധിക്കാലം ഒരുപാട് അറിവുകൾ നേടി. ചെലവ് ചുരുക്കി കഴിയാനും, ബേക്കറിയെ ആശ്രയിക്കാതെ സ്നാക്സ് വീട്ടിൽ തന്നെയുണ്ടാക്കാനും. വൃത്തിയോടെയും ചിട്ടയോടെയും കാര്യങ്ങൾ ചെയ്യാനും പഠിച്ചു. ആരോഗ്യമുള്ള, വൃത്തിയുള്ള ചെലവ് കുറഞ്ഞ ജീവിത രീതി ശീലിക്കുവാൻ ഈ കൊറോണ അവധിക്കാലം ഉപകാരപെട്ടു. അമ്മയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുവാൻ കഴിഞ്ഞു.. കൊറോണ അപകട കാരിയാണെങ്കിലും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ എല്ലാവർക്കും സഹായകമായി. എന്തായാലും കേരള ജനത കൊറോണ പരത്തുന്ന ഈ മഹാമാരിയിൽ നിന്നു കര കയറുക തന്നെ ചെയ്യും.. നമുക്ക് പ്രാർത്ഥിക്കാം ഒപ്പം പ്രവർത്തിക്കാം കോറോണയെ തുരത്താൻ...
|