08:47, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വമില്ലാത്ത ലോകം | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വമില്ലാ ഈ ലോകത്തിലെങ്ങും,
ശുചിത്വമില്ലാ ഈ നാട്ടിലെങ്ങും
എന്തു ദീനമാണീ ലോകത്തിന്
മാലിന്യ കൂമ്പാരം നിറഞ്ഞു നിൽക്കെ
പല തരം രോഗങ്ങൾ സംക്രമിക്കുന്നല്ലോ?
കാലങ്ങൾ തോറും കഴിഞ്ഞു പോയി
ഈ ലോകമാകെ നശിച്ചുപോയി
ശുചിത്വം വരുത്തുവിൻ ലോകത്തിലെങ്ങും
എങ്കിൽ രോഗങ്ങളെല്ലാം ഓടിയൊളിക്കും
വീരന്മാരാണു ഞങ്ങൾ പോരാളികളും
ഞങ്ങൾക്ക് ജാഗ്രത നിങ്ങൾക്ക് ഭീതി
ശുചിത്വം വരുത്തി തുടങ്ങി ഞങ്ങൾ
ഇനി വിറക്കുവിൻ ഞങ്ങളെ കണ്ടു നിങ്ങൾ
എതിർക്കുവാനാകില്ല ഇനി ഞങ്ങളെ
ഒന്നിച്ചൊരൊറ്റക്കെട്ടായ് പോരാടിടും ഞങ്ങൾ.
അനശ്വര.ടി
7C ഏ വി ഹെെസ്ക്കൂൾ പൊന്നാനി ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത