ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ പ്രാധാന്യം
പരിസ്ഥിതിയുടെ പ്രാധാന്യം
പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിതഗൃഹവാതകങ്ങളും കറയുവാൻ ഇടയാക്കുന്നു. പരിസ്ഥിതി എത്രമാത്രം മലിനപ്പെടുന്നുവോ അത്രയധികം ആഗോളതാപനം കൂടുന്നു. കാലാവസ്ഥ വ്യതിയാനം പരിസ്ഥിതിയെ മോശമായി ബാധിക്കുന്നു. പരിസ്ഥിതി സംരക്ഷിക്കേണ്ടത് ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ആവശ്യമാണ്. നമ്മൾ ജീവിക്കുന്ന ഭൂമിയുടെ സംരക്ഷണം നമ്മുടെ കടമയാണ്. പ്രകൃതിയെ അമ്മയായി കരുതണം. പ്രകൃതിക്ക് ദോഷമായ രീതിയിൽ മനുഷ്യൻ അപ്പോൾ പ്രവൃത്തിക്കുവാൻ മടിക്കും. ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972- മുതൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു വരുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പമാണ് പരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുകയാണ് പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പാക്കാനുള്ള മാർഗ്ഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിത കേന്ദ്രവുമായി അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്.
|