ജി.എൽ.പി.എസ്. അരക്കുപറമ്പ്/അക്ഷരവൃക്ഷം/ശുചിത്വമാണ് ജീവിതം
ശുചിത്വമാണ് ജീവിതം
ഒരിടത്ത് ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. മകന്റെ പേര് അപ്പു എന്നായിരുന്നു. അപ്പുവിന്റെ അച്ഛൻ ഒരു പാൽക്കാരനായിരുന്നു. ഒരു ദിവസം അച്ഛൻ അസുഖം ബാധിച്ച് കിടപ്പിലായി. അപ്പോൾ തന്റെ മകനെ വിളിച്ച് പറഞ്ഞു, "മോനേ എനിക്ക് സുഖമില്ല ,നീ ഈ പാൽ കൊണ്ടുപോയി വിൽക്കൂ."ശരി അച്ഛാ " നിറഞ്ഞ പുഞ്ചിരിയോടെ അപ്പു തന്റെ സൈക്കിളിൽ കയറി പോയി. പോകുന്ന വഴി അപ്പു സങ്കടകരമായ ഒരു കാഴ്ച കണ്ടു. തന്റെ ഗ്രാമത്തിലെ റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ കൂമ്പാരമായി നിറഞ്ഞ് കിടക്കുന്നു. അവൻ പാൽ വിറ്റു വരുന്ന വഴി ഒരു വാഹനത്തിന് വഴി കൊടുത്തപ്പോൾ ആ മാലിന്യകൂമ്പാരത്തിലേക്ക് മറിഞ്ഞുവീണു. അവൻ നിറഞ്ഞ കണ്ണുകളോടെ വീട്ടിലേക്ക് മടങ്ങി.അവനെ കാത്ത് അച്ഛൻ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. അവൻ നടന്നതെല്ലാം അച്ഛനോട് പറഞ്ഞു. അച്ഛൻ അപ്പുവിനെ സമാധാനിപ്പിച്ചു. അപ്പോൾ അവൻ പറഞ്ഞു, അച്ഛാ നാളെ സ്ക്കൂൾ അവധിയാണ്,ഞാനും കൂട്ടുകാരും ചേർന്ന് അവിടെയെല്ലാം വൃത്തിയാക്കും.ഇത് കേട്ട് അച്ഛന് സന്തോഷമായി.പിറ്റേ ദിവസം അപ്പു കൂട്ടുകാരനായ കണ്ണനോട് വിവരം പറഞ്ഞു. പക്ഷെ കണ്ണന് അവന്റെ അമ്മ വീട്ടിൽ പോകണമെന്ന് പറഞ്ഞു.പിന്നീട് അവൻ പോയത് ദേവന്റെ വീട്ടിലേക്കാണ്. അവനും ചില കാരണങ്ങൾ പറഞ്ഞ ഒഴിവായി. മറ്റു പല കൂട്ടുകാരെയും വിളിച്ചു ,ആരും അവന്റെ കൂടെ വന്നില്ല. ഒടുവിൽ അവന്റെ കൂട്ടകാരൻ വിഷ്ണു കൂടെ ചെല്ലാമെന്നേറ്റു. അവർ രണ്ടു പേരും ചേർന്ന് റോഡിന്റെ ഇരുവശവും വൃത്തിയാക്കാൻ തുടങ്ങി. അവർ വൃത്തിയാക്കുന്നത് ഒരു ചെറുപ്പക്കാരൻ ഫോണിൽ ഫോട്ടോ എടുത്തു അയാളുടെ കൂട്ടുകാർക്കെല്ലാം അയച്ചുകൊടുത്തു. അങ്ങനെ അത് എല്ലാവരിലും എത്തി. മന്ത്രിയും ഇത് കാണാനിടയായി. മന്ത്രി അവരുടെ വീട്ടിലെത്തി അഭിനന്ദിച്ചു എന്നിട്ടു പറഞ്ഞു ,നിങ്ങളുടേത് പോലുള്ള മനസ്സാണ് എല്ലാവർക്കും വേണ്ടത്, ഗാന്ധിജിയുടെ സ്വപ്നം നിങ്ങളാണ് സാക്ഷാത്കരിച്ചത്... അപ്പുവിനും വിഷ്ണുവിനുമുള്ള ഉപഹാരം അവരുടെ സ്ക്കൂളിലെത്തി മന്ത്രി സമ്മാനിച്ചു. അപ്പു അങ്ങനെ ആ നാടിനു മുഴുവൻ മാതൃകയായി.
|