(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം
കൊറോണ എന്നൊരു വ്യാധി
ഭീതി പടർത്തും വ്യാധി
വീട്ടുകാരേം കൂട്ടുകാരേം
വീട്ടിലിരുത്തും വ്യാധി
മരുന്ന് പോലും കണ്ടുപിടിക്കാൻ
സാധിക്കാത്തൊരു വ്യാധി
എങ്കിലുമിതിനെ തുരത്തുവാനായ്
വഴിയുണ്ടല്ലോ കൂട്ടരേ
കൈകൾ നന്നായ് സോപ്പിട്ട്
കഴുകീടേണം ഇടയ്ക്കിടെ
തുമ്മലും ചുമയും വന്നാലോ
തൂവാല കൊണ്ട് മൂടേണം
ഇത്തരത്തിൽ എല്ലാപേരും
ശുചിത്വം പാലിച്ചെന്നാലോ
ഓടിച്ചീടാം കൊറോണയെ
വീണ്ടെടുക്കാം ലോകത്തെ
ആദിത്യൻ.പി
3 B എൽ.പി.എസ് കോവില്ലൂർ പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത