സ്കൂളുമടച്ചു കളിയും നിന്നു
വീടിനകത്തോ ഇരുന്നു മടുത്തു
അവിടെ പോകരുതിവിടെ
പോകരുത്
എവിടെയുമെവിടെയും
വിലക്കുകൾ മാത്രം
എന്താണിതിനു കാരണമെന്ന്
ചോദിച്ചപ്പോളമ്മ പറഞ്ഞു
കൊറോണ എന്നൊരു വൈറസാണ്
അവനാണെങ്കിൽ ഭീകരനാണ്
എങ്ങനെ ഓടിക്കാമീ വൈറസിനെ
ഒന്നേ വഴിയുള്ളൂ കേട്ടുകൊള്ളു
കൈകൾ കഴുകീടു
മാസ്ക് ധരിച്ചീടു
അകലം പാലിച്ചീടു രോഗമകറ്റാൻ