ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ഒരു കപ്പൽ യാത്ര

23:04, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കപ്പൽ യാത്ര

ഒരിക്കൽ കുറേ ആളുകൾ കപ്പൽയാത്ര ചെയ്യുകയായിരുന്നു. രണ്ട് തട്ടുള്ള കപ്പലാണ്. ഒന്നാം തട്ടിൽ പാവപ്പെട്ടവനും രണ്ടാം തട്ടിൽ സാമ്പത്തികശേഷിയുള്ളവരുമാണ് ഉണ്ടായിരുന്നത്. എല്ലാവരുടെയും ഭക്ഷണസാധനങ്ങൾ രണ്ടാം തട്ടിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത് അങ്ങനെയിരിക്കെ യാത്രയ്ക്കിടയിൽ ഒന്നാം തട്ടിലുള്ള ഒരാൾക്ക് ദാഹിച്ചു. അപ്പോൾ അയാൾ ചിന്തിച്ചത് ഞാൻ വെള്ളത്തിനായി വെറുതെ മുകളിലേക്ക് പോകുന്നതിനേക്കാൾ നല്ലത് കപ്പലിന് ഒരു ഓട്ട ഇടുന്നതാണ് അങ്ങനെയായാൽ കടലിൽ നിന്ന് വെള്ളം എടുക്കാമല്ലോ. അയാൾ അങ്ങനെ തന്നെ ചെയ്തു അദ്ദേഹത്തെ ആരും തടഞ്ഞു നിർത്തിയില്ല ഉടനെ കപ്പലിലെ ഓട്ടയിലൂടെ വെള്ളം കടന്ന് കപ്പൽ മുങ്ങി എല്ലാവരും വെള്ളത്തിനടിയിലായി. ഇതാണ് കൊറോണ രോഗപ്രതിരോധ വുമായി ബന്ധപ്പെട്ട് ഞാൻ പങ്കുവയ്ക്കുന്ന കഥ. നമ്മുടെ നാട്ടിൽ കൊറോണ എന്ന മഹാ രോഗം പിടിപെട്ടിട്ടുണ്ട് എല്ലാവരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. യാത്രകൾ ഒന്നും ചെയ്യാതെ ശുചിത്വത്തോടെ വീട്ടിൽ തന്നെ ഇരിക്കേണ്ടതാണ് നമ്മൾ തടുത്തു നിർത്തിയില്ലെങ്കിൽ കപ്പലിൽ ഉള്ളവർക്കു ണ്ടായ അവസ്ഥയാണ് ഈ ലോകത്തിനുണ്ടാവുക. നമ്മളിൽ ഒരാളുടെ ജാഗ്രതക്കുറവ് ഈ രോഗം ജനങ്ങൾക്കിടയിലേക്ക് പടർന്നു പിടിക്കാൻ ഇടയാക്കും. അതുകൊണ്ട് എല്ലാവർക്കും വ്യക്തിശുചിത്വം നിലനിർത്തിയും സാമൂഹിക അകലം പാലിച്ചും ജാഗ്രതയോടെ കൊറോണയെ പ്രതിരോധിക്കാം.

ഫബീന
3A ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ