പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മാനവ രാശിയും

22:49, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയും മാനവ രാശിയും

മനുഷ്യനും പരിസ്ഥിതിയും അപകടകാരികളായ വസ്തുക്കൾ ആണ് മലിനീകരണം പ്രധാനമായും ഉണ്ടാകുന്നത്. പരിസ്ഥിതി മലിനീകരണം എന്നു പറയുന്നത് നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ അനുഭവിച്ചു വരുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ്. മാലിന്യങ്ങളുടെ ഭാരം താങ്ങിയ മുട്ടുകയാണ് ഭൂമി. ഇതോടൊപ്പം മനുഷ്യനും പക്ഷിമൃഗാദികൾക്കും അമിതമായ മാലിന്യ വളർച്ചയിൽ വീർപ്പുമുട്ടുകയാണ്. വെള്ളത്തിലും കരയിലും വായുവിലും എല്ലാം ഇന്നത്തെ കാലത്ത് മലിനീകരണം വർധിച്ചുവരികയാണ്. മലിനീകരണം കാരണം നമുക്ക് പലതരം ആരോഗ്യപ്രശ്നങ്ങൾ വർധിച്ചുവരികയാണ്. മനുഷ്യരുടെ അമിതമായ പ്ലാസ്റ്റിക് ഉപയോഗവും ഈ കാലത്ത് പരിസ്ഥിതി മലിനീകരണം കൂടിവരുന്നത് കാരണമാകാറുണ്ട്. മലിനീകരണത്തെ തന്നെ ഏഴായി തരംതിരിക്കാം. ഇവയെല്ലാംതന്നെ പ്രകൃതിയിലെ സർവ്വ ജീവജാലങ്ങൾക്കും ദോഷകരമാണ്. ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് മലിനീകരണം. അതുകൊണ്ടുതന്നെ പരിസ്ഥിതി മലിനീകരണം തടയാനുള്ള എല്ലാ ശ്രമങ്ങളും നാം തുടങ്ങിയിട്ടുണ്ട് ഇതിനോടുള്ള മനുഷ്യന്റെ പ്രതികരണമാണ് പരിസ്ഥിതി മലിനീകരണം കുറയ്ക്കുവാനുള്ള ഏറ്റവും വലിയ മാർഗം. പരിസ്ഥിതിയെ നശിപ്പിക്കുന്ന അതിനോടൊപ്പം നശിക്കുന്നത് പ്രകൃതിയിൽ ജീവിച്ചു വരുന്ന ഓരോ ജീവജാലങ്ങളും ആണ്. ഇന്ന് നാം നേരിട്ട് വരുന്ന മലിനീകരണങ്ങൾ പലതരത്തിലാണ്. പ്രകാശ മലിനീകരണം, ശബ്ദമലിനീകരണം, ജലമലിനീകരണം പ്ലാസ്റ്റിക് മലിനീകരണം, മണ്ണ് മലിനീകരണം, താപമലിനീകരണം, റേഡിയോ ആക്ടീവ് മലിനീകരണം എന്ന തരത്തിലാണ് മലിനീകരണങ്ങൾ ഉള്ളത്. മനുഷ്യർ ഒരു ദിവസം പുറന്തള്ളുന്ന മാലിന്യം കണക്ക് എത്രയോ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് പ്രധാനമായും മലിനീകരണത്തിന് ഇടയാക്കുന്നത്. ഏതുനിമിഷവും പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികൾ ലേക്കുള്ള തീക്കൊള്ളി ആണ് നാം കവറിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യങ്ങൾ. എത്ര പറഞ്ഞിട്ടും മാലിന്യസംസ്കരണത്തിന് ഫലപ്രദമായ മാർഗങ്ങൾ ഇനിയും സ്വീകരിക്കാൻ ഇക്കാലത്ത് ആരും തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം നാം പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ പ്രകൃതി തന്നെ നമുക്ക് ഇപ്പോൾ തിരിച്ചടി തരുന്നുണ്ട് പലതരത്തിലുള്ള പകർച്ചവ്യാധികൾ എന്നിങ്ങനെ പലതരത്തിൽ മറുപടിയായി പ്രകൃതിതന്നെ തരുന്നുണ്ട്. പരിസ്ഥിതി വൃത്തിയോടെ നോക്കിയാൽ അതു നമുക്ക് തന്നെ ഉപകരിക്കും കൂടുതൽ മരങ്ങൾ വെട്ടി നശിപ്പിക്കാതെ കൂടുതൽ ജങ്ങൾ നട്ടുവളർത്താൻ നോക്കിയാൽ അവ നമുക്ക് കൂടുതൽ ഉപകരിക്കുക യാണ് ചെയ്യുക വിശ്വസിച്ച് നമുക്ക് നമ്മുടെ പല അസുഖങ്ങളും നിന്നും മോചനം നേടാം മരങ്ങളുടെ വേരുകൾ നമുക്ക് മണ്ണിടിച്ചിൽ തടയാൻ സഹായിക്കുന്നത്. അതോടൊപ്പം തന്നെ വൃക്ഷങ്ങളുടെ ഒരു കൂട്ടായ്മകൾ നമ്മുടെ കണ്ണുകളിൽ ഏറെ മനോഹരമായ കാഴ്ചകളിൽ ഒന്നായി തന്നെ നിലനിൽക്കും പ്രകൃതിയിലെ നാശങ്ങൾ ഏറെക്കുറെ ബാധിക്കുന്നത് ജീവികൾ കാണ്. വളരെയധികം ജീവികൾ ഇപ്പോൾ വംശനാശഭീഷണി അനുഭവിക്കുകയാണ് വംശനാശം സംഭവിച്ചാൽ ഈ ഭൂമുഖത്ത് നിന്ന് തന്നെ വംശനാശഭീഷണി അനുഭവിക്കുന്ന ജീവികൾ തുടച്ചു നീക്കപ്പെടും. പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങൾ അല്ല അവയെ ഫലപ്രദമായി നേരിടാൻ കഴിയാതെ വരുമ്പോഴാണ് അത് ദുരന്തമായി മാറുന്നത്. മനുഷ്യൻ ഭാവിയിൽ നേരിടാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങളെ യോ അവയെ നേരിടേണ്ട മാർഗങ്ങളെക്കുറിച്ച് ബോധവാന്മാരല്ല അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷിച്ചു ജീവിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

           ലോക പരിസ്ഥിതി ദിനമായ ജൂൺ 5 പ്രകൃതിയുമായുള്ള ഒരു ദിനം എന്ന് വേണമെങ്കിൽ പറയാം ലോക പരിസ്ഥിതി ദിനം എന്ന് കേൾക്കുമ്പോൾ തന്നെ ഇന്ന് നാം എല്ലാവരും ഓർക്കുക പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് ആയിരിക്കും. ജൂൺ 5 എന്ന ദിനത്തിൽ നാം പലരും മലിനീകരണം തടയാനുള്ള മുൻകരുതലുകൾ എടുക്കാറുണ്ട്. അതോടൊപ്പം തന്നെ പരിസ്ഥിതിയെ വൃത്തിയാക്കുന്നതിനും ശ്രദ്ധ പുലർത്തുന്ന ദിവസമായിരിക്കും. പരിസ്ഥിതി മലിനീകരണം തടയാൻ എടുക്കേണ്ട മുൻകരുതലുകൾ എടുക്കേണ്ട നാമോരോരുത്തരും ആണ് നമ്മുടെ ഓരോ പ്രവർത്തിയും പ്രകൃതി സന്തുഷ്ട ആകുന്ന വിധത്തിൽ ആയിരിക്കണം. നമുക്ക് സന്തോഷവും സമാധാനവും കിട്ടണമെങ്കിൽ ആദ്യം ചെയ്യേണ്ടത് പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക എന്നതാണ്....
NANDHANA
9D പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം