എന്നുമെൻ ഉറ്റ തോഴിയാം ഗ്രാമമേ നിൻ മടിത്തട്ടിൽ എൻ ജനനം താരാട്ടുപാടാൻ കുഞ്ഞിളങ്കാറ്റും മാമം പകരുവാൻ അല്ലിമലർക്കാവും കണ്ണെഴുതിക്കാൻ ചെമ്മലർക്കുന്നും പൊട്ടു തൊടീക്കാൻ പൊന്നാവണിപ്പാടവും പൂ ചൂടിക്കാൻ തത്തമ്മപ്പെണ്ണും കൂടെക്കളിക്കാൻ അണ്ണാറക്കണ്ണനും വിദ്യ പകരാൻ വാനമേഘങ്ങളും എനിക്കായ് തന്നോരു എൻഗ്രാമമേ നീ എന്നെ തനിച്ചാക്കി പോകരുതേ ഇരുളിലേക്കു നീ മറയരുതേ.