എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം പൂക്കുന്ന ശുചിത്വമുള്ള പരിസ്ഥിതി.
രോഗപ്രതിരോധം പൂക്കുന്ന ശുചിത്വമുള്ള പരിസ്ഥിതി
വൈവിധ്യ കാഴ്ചകൾ കൊണ്ട് സമ്പുഷ്ടമായ നാം അധിവസിക്കുന്ന മനോഹരമായ പ്രപഞ്ചം. ഒരു സാമൂഹിക ജീവിയായ മനുഷ്യൻ അവർ ജീവിക്കുന്ന പരിസ്ഥിതിയോടും നാടിനോടുമൊക്കെ വളരെ കടപ്പെട്ടിരിക്കുന്നു. മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് ആരോഗ്യം തന്നെയാണ്. നല്ല ആരോഗ്യത്തിന് ശുചിത്വമുള്ള പരിസ്ഥിതി നാം തന്നെ നിർമ്മിച്ചെടുക്കണം. ശുചിത്വമുള്ള നമ്മുടെ പരിസരം തന്നെയാണ് രോഗപ്രതിരോധത്തിലേക്കുള്ള ആദ്യ പാലം. പരിസര മലിനീകരണത്തിൽ നിന്നാണ് രോഗാണുക്കൾ നമ്മെ തേടിയെത്തുന്നത്. മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ നിക്ഷേപിക്കാതെ അവ സംസ്കരിക്കാൻ നാം ഇനിയും പഠിക്കേണ്ടതുണ്ട്. ശുചിത്വം നല്ല സംസ്കാരത്തിന്റെ അടയാളമാണ്. ജീവിതത്തിലെ ആദ്യ കലാലയമായ വീട്ടിൽ നിന്നും മുന്തിയ അധ്യാപകരായ രക്ഷിതാക്കൾ ആദ്യം കുട്ടികളെ പഠിപ്പിക്കേണ്ടത് ശുചിത്വം തന്നെയാണ്, അതിന്റെ തുടർച്ച സ്കൂളിലെ ടീച്ചർമാർ നൽകുകയും വേണം. നാം ഇടപഴകുന്ന പരിസ്ഥിതി വൃത്തിയിൽ സൂക്ഷിക്കുമ്പോൾ ഒഴിഞ്ഞ് പോവുന്നത് രോഗ സാധ്യതകളുടെ ഇരുണ്ട കാർമേഘമാണ്. വീടും നാടും പരിസരവുമൊക്കെ ശുചിത്വമുഉള്ളതാക്കി ആരോഗ്യപരമായ ജീവിതത്തെ നമുക്ക് വിരുന്നൂട്ടാം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധത്തിനായി വ്യക്തി ശുചിത്വത്തിന്റെ, പരിസര സംരക്ഷണത്തിന്റെ മതിലുകൾ നമുക്കൊത്തൊരുമിച്ച് കെട്ടിപ്പൊക്കാം.
|