(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
നവയുഗത്തിൽ നാശത്തിനായി
കൊറോണ എന്നൊരു മഹാമാരി
പ്രായഭേത മന്നിൽ മനുഷ്യരാശി
കാർന്നു തിന്നാൻ വന്ന മഹാമാരി
ചൈനയെന്നൊരു മഹാരാജ്യത്തിൽ
ലോകരാജ്യങ്ങളെ മുഴുവനായും
കാർന്നു തിന്നാൻ വന്ന മഹാമാരി
അമ്മതൻ മടിത്തട്ടിൽ ഉറങ്ങുന്ന
കുഞ്ഞിനെ പോലും വിഴുങ്ങുന്ന മഹാമാരി
ലോകം വിറയ്ക്കുന്ന ഈ മഹാ രോഗത്താൽ
ഇനിയെന്ത് ചെയ്യും .......ഇനിയെന്ത് ചെയ്യും
ശീലിക്കാം നമുക്ക് പുതിയ രീതികൾ
ശീലിക്കാം ശുചിത്വ ദിനചര്യയിൽ
പാലിക്കാം അകലം മനുഷ്യർ തമ്മിൽ
അടുക്കാം മനുഷ്യ മനസ്സുകൾ തമ്മിൽ
ഒറ്റക്കെട്ടായി നമുക്ക് നിൽക്കാം
ജീവൻ പൊലിഞ്ഞ സംരംഭത്തിൽ
നമുക്ക് തോൽപ്പിക്കാം ഈ മഹാ രോഗത്തെ
നമുക്ക് തുടങ്ങാം ഒരു പുതുജീവിതം